രണ്ടാഴ്ചക്കിടെ പുലിയിറങ്ങിയത് ആറുതവണ; ഭീതിയില്‍ നാട്ടുകാര്‍, കലഞ്ഞൂരില്‍ കൂട് സ്ഥാപിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th December 2022 09:02 PM  |  

Last Updated: 07th December 2022 09:02 PM  |   A+A-   |  

leopard

പ്രതീകാത്മക ചിത്രം

 

പത്തനംതിട്ട : കലഞ്ഞൂരില്‍ പുലിയിറങ്ങിയ പ്രദേശത്ത് വനംവകുപ്പ് കൂട് സ്ഥാപിച്ചു. ഇന്ന് രാവിലെ പുലി ഇറങ്ങിയ പാക്കണ്ടത്തെ റബര്‍ തോട്ടത്തിലാണ് കൂട് വച്ചത്. 

പുലിയുടെ സാന്നിധ്യം കണ്ട മറ്റ് സ്ഥലങ്ങളില്‍ നാളെ കൂട് സ്ഥാപിക്കും. പത്തനംതിട്ട കലഞ്ഞൂരില്‍ വീണ്ടും പുലി ഇറങ്ങിയത് നാട്ടുകാരെ പരിഭ്രാന്തരാക്കി. ടാപ്പിംഗ് തൊഴിലാളികളാണ് രാവിലെ ഇഞ്ചപ്പാറയില്‍ പുലിയെ കണ്ടത്. തുടര്‍ച്ചയായി ആറാം തവണയാണ് ഈ മേഖലയില്‍ പുലിയുടെ സാന്നിധ്യം കാണുന്നത്.

പത്തനംതിട്ടയിലെ കലഞ്ഞൂരില്‍ 14 ദിവസത്തിനിടെ പുലിയിറങ്ങുന്നത് ആറാം തവണയാണ്. വീടുകളിലെ സിസിടിവി ദൃശ്യങ്ങളില്‍ പുലിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. ജനവാസ മേഖലയില്‍ ഇറങ്ങിയ പുലിയെ പിടികൂടാന്‍ വനംവകുപ്പ് നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ച് നാട്ടുകാര്‍ പ്രതിഷേധിച്ചിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

മത്സ്യത്തൊഴിലാഴികളുടെ പുനരധിവാസം, കെട്ടിട സമുച്ചയം നിര്‍മ്മിക്കാന്‍ എട്ടു ഏക്കര്‍, കൊച്ചി മെട്രോയ്ക്ക് 131 കോടി; മന്ത്രിസഭാ തീരുമാനം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ