ആലപ്പുഴ മെഡിക്കല്‍ കോളജില്‍ രോഗി തൂങ്ങി മരിച്ച നിലയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th December 2022 07:39 AM  |  

Last Updated: 09th December 2022 08:19 AM  |   A+A-   |  

As the defendant in the Pocso case hanged himself

പ്രതീകാത്മക ചിത്രം

 

ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളജില്‍ രോഗിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വള്ളികുന്നം സ്വദേശി ശിവരാജന്‍ (62) ആണ് മരിച്ചത്. 

ഇന്ന് പുലര്‍ച്ചെആശുപത്രിയിലെ ശുചിമുറിയിലാണ് തൂങ്ങി മരിച്ച നിലയില്‍ ഇയാളെ കണ്ടെത്തിയത്. ഇയാളെ കിടത്തിയിരുന്ന വാര്‍ഡില്‍ മൂന്ന് ബെഡ്ഡുകളുണ്ട്. എന്നാല്‍ രോഗികള്‍ ആരും ഉണ്ടായിരുന്നില്ല. 

മരണ കാരണം സംബന്ധിച്ച് വിവരങ്ങളൊന്നുമില്ല. പൊലീസ് സ്ഥലത്തെത്തി മറ്റു നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ

നിലവിളക്കില്‍ നിന്ന് സിഗരറ്റ് കത്തിച്ചു; ചോദ്യം ചെയ്ത ആളെ ക്രൂരമായി മര്‍ദ്ദിച്ചു; മൂന്ന് യുവാക്കള്‍ അറസ്റ്റില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ