കോഴിക്കോട് പത്ത് വയസുകാരിക്ക് ജപ്പാൻ ജ്വരം; ജില്ലയിൽ ആദ്യം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th December 2022 12:50 PM  |  

Last Updated: 10th December 2022 12:50 PM  |   A+A-   |  

jaanese_encephalitis

 

കോഴിക്കോട്: ജില്ലയിൽ ആദ്യമായി ജപ്പാൻ ജ്വരം റിപ്പോർട്ട് ചെയ്തു. വടകരയിൽ പത്ത് വയസുകാരിക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. മെഡിക്കൽ കോളജ് മാതൃ– ശിശു സംരക്ഷണ കേന്ദ്രത്തിൽ ചികിത്സയിൽ കഴിയുകയാണ് കുട്ടി. ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

രണ്ട് ദിവസം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന കുട്ടിയെ വാർഡിലേക്കു മാറ്റിയിട്ടുണ്ട്. ആഗ്ര സ്വദേശിയായ കുട്ടിയുടെ കുടുംബം രണ്ട് വർഷമായി വടകരയിലാണ് താമസം. ആരോഗ്യ വകുപ്പിലെ സംഘം ഇന്ന് ഉച്ചയോടെ വടകരയിലെത്തും.

ഈ വാർത്ത കൂടി വായിക്കൂ 

കുറുക്കന്റെ ആക്രമണത്തിൽ പഞ്ചായത്ത് അം​ഗത്തിന് പരിക്ക്; കടിയേറ്റ് ശരീരത്തിൽ 30 മുറിവുകൾ; പേവിഷബാധയെന്ന് സംശയം

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ