അട്ടപ്പാടിയില്‍ ഗര്‍ഭിണിയെ തുണിയില്‍ ചുമന്ന് ആശുപത്രിയിലെത്തിച്ചു, കാട്ടിലൂടെ നടന്നത് മൂന്നര കിലോമീറ്റര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th December 2022 09:41 AM  |  

Last Updated: 11th December 2022 09:43 AM  |   A+A-   |  

attapadi

അട്ടപ്പാടിയില്‍ തുണി മഞ്ചലില്‍ കിടത്തി ഗര്‍ഭിണിയെ ആംബുലന്‍സിനടുത്തെത്തിക്കുന്നു/ടെലിവിഷന്‍ ദൃശ്യം


പാലക്കാട്: അട്ടപ്പാടിയിൽ പ്രസവവേദന അനുഭവപ്പെട്ട സ്ത്രീയെ ആശുപത്രിയിലെത്തിച്ചത് തുണി മഞ്ചലിൽ ചുമന്ന്. റോഡ് സൗകര്യമില്ലാത്തതിനാൽ ആംബുലൻസിന് സ്ഥലത്തേക്ക് എത്താനായില്ല.

ബന്ധുക്കൾ ചേർന്ന് മൂന്നരക്കിലോ മീറ്ററോളം ദൂരം ചുമന്നണ് സുമതി എന്ന യുവതിയെ ആശുപത്രിയിലെത്തിച്ചത്. കടുകമണ്ണ ഊരിലാണ് സംഭവമുണ്ടായത്. ആശുപത്രിയിൽ എത്തിച്ചതിന് പിന്നാലെ തന്നെ യുവതി പ്രസവിച്ചു. 

ഭവാനിപ്പുഴയുടെ കുറുകെയുള്ള ഒരു തൂക്കുപാലത്തിലൂടെയും അതിന് ശേഷം മൂന്നര കിലോമീറ്റർ കാട്ടിലൂടെയും സഞ്ചരിച്ചാണ് കടുകമണ്ണ ഊരിലെ നിവസികൾക്ക് പുറം ലോകത്തേക്ക് എത്തുന്നത്. രാത്രി ആനയിറങ്ങുന്ന സ്ഥലമാണ് ഇത്. 

പ്രസവ വേദന ആരംഭിച്ച ഉടനെ ആംബുലൻസിനായി യുവതിയുടെ ബന്ധുക്കൾ ബന്ധപ്പെട്ടു. എന്നാൽ റോഡ് മോശമായതിനാലും ആനയിറങ്ങുന്നതിനാലും ആംബുലൻസോ സ്വകാര്യ വാഹനങ്ങളോ എത്തിയില്ല. ഇതോടെ ആനവായ വരെയുളള ദൂരം യുവതിയെ ബന്ധുക്കൾ ചേർന്ന് തുണിയിൽ കെട്ടി ചുമന്ന് എത്തിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമൊപ്പം ക്രിസ്മസ് ആഘോഷിക്കാൻ ​ഗവർണർ; ക്ഷണക്കത്ത് അയച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ