പൂജാമുറിക്കടിയിലെ രഹസ്യ അറയില്‍ വന്‍ മദ്യ ശേഖരം; കണ്ടെത്തിയതോടെ ഇറങ്ങിയോടെ ഗൃഹനാഥന്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th December 2022 08:50 AM  |  

Last Updated: 14th December 2022 09:07 AM  |   A+A-   |  

liquor

പൂജാമുറിയിൽ രഹസ്യ അറയുണ്ടാക്കി സൂക്ഷിച്ചിരുന്ന മദ്യശേഖരം


ബദിയഡുക്ക: വീട്ടിലെ പൂജാമുറിയിൽ രഹസ്യ അറയുണ്ടാക്കി സൂക്ഷിച്ചിരുന്ന മദ്യശേഖരം പിടികൂടി എക്സൈസ്. കുംബഡാജെ ഗാഡിഗുഡെയിലെ എം ശ്രീധരന്റെ മുള്ളേരിയ-ചാക്കിന്റടി റോഡിന് സമീപത്തെ വീട്ടിലെ പൂജാമുറിയിലാണ് മദ്യം സൂക്ഷിച്ചിരുന്നത്. പൂജാമുറിയുടെ അടിയിൽ രഹസ്യ അറയുണ്ടാക്കുകയായിരുന്നു. 

കാർഡ് ബോർഡ് പെട്ടികളിലായാണ് മദ്യം സൂക്ഷിച്ചത്. 32 പെട്ടികളിലായി 276.48 ലിറ്റർ കർണാടക നിർമിത മദ്യമാണ് സൂക്ഷിച്ചിരുന്നത്. ബദിയടുക്ക എക്‌സൈസ് റെയിഞ്ച് പ്രിവന്റീവ് ഓഫീസർ കെ എം പ്രദീപിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മദ്യശേഖരം പിടിച്ചെടുത്തത്. 

പരിശോധനയിൽ പൂജാമുറിയിലെ രഹസ്യ അറ കണ്ടെത്തിയതോടെ ശ്രീധരൻ വീട്ടിൽ നിന്ന് ഇറങ്ങിയോടി.  ഇയാളെ പിടികൂടാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഭാര്യയെ ശല്യം ചെയ്തു; തൃശൂരില്‍ യുവാവിനെ സ്‌ക്രൂഡ്രൈവര്‍ കൊണ്ട് കുത്തിക്കൊന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ