'പൈസ ആണ് ആവശ്യമെങ്കില്‍ വേറെ പണിക്ക് പോകണം'; പ്രതിഷേധവുമായി ബിജെപി; സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയിട്ടില്ലെന്ന് സിപിഎം കൗണ്‍സിലര്‍

ഡിആര്‍ അനില്‍ നേരത്തെയും സ്ത്രീകളെ ആക്ഷനിലുടെയും സംസാരത്തിലൂടെയും ആക്ഷേപിച്ചിട്ടുണ്ടെന്ന് ബിജെപി വനിതാ അംഗങ്ങള്‍ 
തിരുവനന്തപുരം കോര്‍പ്പറേഷനിലെ പ്രതിഷേധം/ ടെലിവിഷന്‍ രംഗം
തിരുവനന്തപുരം കോര്‍പ്പറേഷനിലെ പ്രതിഷേധം/ ടെലിവിഷന്‍ രംഗം

തിരുവനന്തപുരം:  നിയമന കത്തു വിവാദത്തില്‍ തിരുവനന്തപുരം കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തിലെ പ്രതിഷേധത്തിനിടെ സിപിഎം അംഗം സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയെന്ന ആരോപണവുമായി ബിജെപി. പാര്‍ട്ടിയുടെ വനിത അംഗങ്ങളോടാണ് കൗണ്‍സിലര്‍ അനില്‍ മോശം പരാമര്‍ശം നടത്തിയതെന്നാണ് ബിജെപി ആരോപിക്കുന്നത്. പൈസ് ആണ് ആവശ്യമെങ്കില്‍ വേറെ പണിക്ക് പോകണമെന്ന് സിപിഎം കൗണ്‍സിലര്‍ പറഞ്ഞതായി ബിജെപി ആരോപിച്ചു.

അനില്‍ ഇക്കാര്യം മൈക്കിലൂടെ പരസ്യമായി പറഞ്ഞതാണ്. ഇതിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പടെയുണ്ട്. അനിലിന്റെ ഭാഗത്തുനിന്ന് നേരത്തെയും സ്ത്രീകള്‍ക്ക് നേരെ, ആക്ഷനിലുടെയും സംസാരത്തിലൂടെയും ആക്ഷേപിച്ചിട്ടുണ്ടെന്ന് ബിജെപി വനിതാ അംഗങ്ങള്‍ പറഞ്ഞു. ഇതിനെതിരെ ശക്തമായ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും അവര്‍ വ്യക്തമാക്കി. എന്നാല്‍ താന്‍ അത്തരമൊരു പരാമര്‍ശം നടത്തിയിട്ടില്ലെന്ന് ഡിആര്‍ അനില്‍ പറഞ്ഞു. എന്നാല്‍ അത്തരമൊരു പരാമര്‍ശം തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് മേയറും നിലപാട് എടുത്തു.

മേയര്‍ ഗോ ബാക്ക് എന്ന് പറഞ്ഞായിരുന്നു കൗണ്‍സില്‍ ഹാളില്‍ പ്രതിപക്ഷ പ്രതിഷേധം. പ്രതിഷേധത്തിനിടെ ബിജെപി, സിപിഎം കൗണ്‍സിലര്‍മാര്‍ തമ്മില്‍ ഏറ്റുമുട്ടി. ബാനര്‍ ഉയര്‍ത്തി എത്തിയ ബിജെപി വനിതാ കൗണ്‍സിലര്‍മാര്‍, മേയര്‍ ആര്യാ രാജേന്ദ്രനെ തടയാന്‍ കൗണ്‍സില്‍ ഹാളില്‍ കിടന്ന് പ്രതിഷേധിച്ചു.  തുടര്‍ന്ന് ബിജെപി കൗണ്‍സിലര്‍മാരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി. പ്രതിഷേധിച്ച 9 ബിജെപി വനിതാ കൗണ്‍സിലര്‍മാരെ മേയര്‍ സസ്‌പെന്‍ഡ് ചെയ്തു.  സസ്‌പെന്റ് ചെയ്തതിന് പിന്നാലെ കൗണ്‍സിലര്‍മാര്‍ കൗണ്‍സില്‍ ഹാളില്‍ പ്രതിഷേധിച്ചു. ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്. കൗണ്‍സില്‍ ഹാളില്‍ വഹളം വച്ചതുകൊണ്ട് കാര്യമില്ലെന്ന് സിപിഎം അംഗങ്ങള്‍ അറിയിച്ചു. ഇതിനിടെ കൗണ്‍സില്‍ യോഗം അവസാനിച്ചതായി മേയര്‍ അറിയിച്ചു.

നടപടിയില്‍ പ്രതിഷേധിച്ച് കൗണ്‍സില്‍ ഹാളില്‍ 24 മണിക്കൂര്‍ ഉപവാസം നടത്തുമെന്ന് ബിജെപി അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com