വിജയാഹ്ലാദത്തിനിടെ പൊലീസുകാരെ റോഡിലൂടെ വലിച്ചിഴച്ചു, മര്‍ദ്ദിച്ചു; മൂന്നു പേര്‍ അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th December 2022 05:55 PM  |  

Last Updated: 19th December 2022 05:55 PM  |   A+A-   |  

police_attacked_new

പൊലീസുകാരനെ റോഡിലൂടെ വലിച്ചിഴയ്ക്കുന്നു/ വീഡിയോ ദൃശ്യത്തില്‍ നിന്ന്‌

 

കൊച്ചി: ലോകകപ്പ് വിജയത്തിന്റെ ആഘോഷത്തിനിടെ കൊച്ചിയില്‍ പൊലീസുകാരെ മര്‍ദ്ദിക്കുകയും റോഡിലൂടെ വലിച്ചിഴയ്ക്കുകയും ചെയ്ത സംഭവത്തില്‍ മൂന്നു പേര്‍ പിടിയില്‍. കലൂര്‍ സ്വദേശികളായ അരുണ്‍, ശരത്ത്, റിവിന്‍ എന്നിവരാണ് പിടിയിലായത്. 

പിടിയിലാവരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. സംഘത്തില്‍ ഉള്‍പ്പെട്ട രണ്ടുപേര്‍ക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. കലൂര്‍ മെട്രോ സ്‌റ്റേഷന് സമീപം നടുറോഡില്‍ വെച്ചായിരുന്നു ആക്രമണം. 

അര്‍ജന്റീന ലോലകപ്പ് വിജയിച്ചതിന് പിന്നാലെ ഇവർ
റോഡിലിറങ്ങി വാഹനങ്ങള്‍ തടയുകയായിരുന്നു. വാഹനം തടഞ്ഞുള്ള ആഹ്ലാദപ്രകടനം ശ്രദ്ധയില്‍പ്പെട്ടതോടെ, ഇവരെ പിടിച്ചുമാറ്റാന്‍ ചെന്ന പൊലീസുകാര്‍ക്കാണ് മര്‍ദ്ദനമേറ്റത്. 

ഇവരുടെ മുഖത്ത് അടിക്കുകയും റോഡിലൂടെ വലിച്ചിഴക്കുകയുമായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. നാട്ടുകാര്‍ ഇടപെട്ടാണ് കൂടുതല്‍ ആക്രമണത്തില്‍ നിന്നും പൊലീസുകാരെ രക്ഷപ്പെടുത്തിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

കേരളത്തിന് പ്രത്യേക നന്ദി; അതിശയിപ്പിക്കുന്ന പിന്തുണ; സന്തോഷം അറിയിച്ച് അര്‍ജന്റീന

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ