ബഫര്‍സോണ്‍ വനാതിര്‍ത്തിക്കുള്ളില്‍ നിര്‍ത്താന്‍ സര്‍ക്കാര്‍; മാർ ക്ലിമീസുമായി മന്ത്രിമാരുടെ കൂടിക്കാഴ്ച

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th December 2022 11:32 AM  |  

Last Updated: 20th December 2022 11:32 AM  |   A+A-   |  

roshy_augustine

മന്ത്രിമാരായ ആന്റണി രാജുവും റോഷിയും മാധ്യമങ്ങളോട് സംസാരിക്കുന്നു/ ടിവി ദൃശ്യം

 

തിരുവനന്തപുരം: ബഫര്‍സോണ്‍ ഉപഗ്രഹ സര്‍വേയില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെ, അനുനയ നീക്കത്തിന്റെ ഭാഗമായി മന്ത്രിമാര്‍ ക്രൈസ്തവ സഭാ നേതൃത്വവുമായി ചര്‍ച്ച നടത്തി. മന്ത്രിമാരായ ആന്റണി രാജുവും റോഷി അഗസ്റ്റിനും കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലിമീസ് ബാവയുമായിട്ടാണ് കൂടിക്കാഴ്ച നടത്തിയത്. 

പട്ടത്തെ ബിഷപ്പ് ഹൗസില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. സമരരംഗത്തുള്ള ക്രൈസ്തവസഭയെ അനുനയിപ്പിക്കുക ലക്ഷ്യമിട്ടായിരുന്നു കൂടിക്കാഴ്ചയെന്നാണ് വിവരം. ബഫര്‍സോണില്‍ സഭ നേതൃത്വവുമായി തര്‍ക്കമില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. 

ബഫര്‍സോണ്‍ വനാതിര്‍ത്തിക്കുള്ളില്‍ നിര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഉപഗ്രഹസര്‍വേയിലെ അപാകതകള്‍ പരിഹകരിക്കും. ഫീല്‍ഡ് സര്‍വേ തീരുമാനിച്ചിട്ടുണ്ട്. കാര്യങ്ങള്‍ മനസിലാകുമ്പോള്‍ പ്രശ്‌നങ്ങള്‍  പരിഹരിക്കപ്പെടും. മുഖ്യമന്ത്രി ജാഗ്രതയോടെ വിഷയങ്ങള്‍ കൈകാര്യം ചെയ്യുകയാണെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. ബഫര്‍ സോണ്‍ വിഷയത്തില്‍ മുഖ്യമന്ത്രി വിളിച്ച ഉന്നതതലയോഗം ഇന്ന് വൈകീട്ട് ചേരും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

രാജ്യത്ത് ആറരക്കോടി; കേരളത്തില്‍ ചേരികളില്‍ താമസിക്കുന്നത് 45,417 പേര്‍ മാത്രം; ഏറ്റവും കുറവ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ