കലാസാഗര്‍ പുരസ്‌കാരത്തിന് നാമനിര്‍ദ്ദേശം ക്ഷണിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th December 2022 12:26 PM  |  

Last Updated: 27th December 2022 12:26 PM  |   A+A-   |  

kalasagar1

 

ലാസാഗര്‍ സ്ഥാപകനും കഥകളി ആചാര്യനുമായിരുന്ന കലാമണ്ഡലം കൃഷ്ണന്‍കുട്ടി പൊതുവാളുടെ സ്മരണക്കായി കലാസാഗര്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരത്തിനു നാമനിര്‍ദ്ദേശം ക്ഷണിച്ചു. കഥകളിയുടെ വേഷം, സംഗീതം, ചെണ്ട, മദ്ദളം, ചുട്ടി    തുടങ്ങിയ മേഖലയിലെ കലാകാരന്മാരെയും ഓട്ടന്‍തുള്ളല്‍, ചാക്യാര്‍കൂത്ത്,  കൂടിയാട്ടം, മോഹിനിയാട്ടം,  ഭരതനാട്യം,  കുച്ചുപ്പുടി,  തായമ്പക,  പഞ്ചവാദ്യത്തിലെ തിമില, മദ്ദളം, ഇടക്ക , ഇലത്താളം,  കൊമ്പ്   എന്നീ  കലാവിഭാഗങ്ങളില്‍ പ്രാവീണ്യം  തെളിയിച്ച കലാകാരന്മാരെയും ആണ് പുരസ്‌കാരം നല്‍കി ആദരിക്കുന്നത്.  40നും 70നും ഇടക്ക് പ്രായമുള്ളവരും കേരളത്തില്‍ സ്ഥിര താമസമാക്കിയ കലാകാരന്മാരും  ആയിരിക്കണം.  
ഏപ്രില്‍ 28നു മുന്‍പായി നാമനിര്‍ദ്ദേശം സെക്രട്ടറി, കലാസാഗര്‍, കവളപ്പാറ, ഷൊര്‍ണുര്‍ 679523എന്ന വിലാസത്തിലാണ്  അയക്കേണ്ടത്.

കലാമണ്ഡലം കൃഷ്ണന്‍കുട്ടി പൊതുവാളുടെ 99ആം ജന്മവാഷിക ദിനമായ മെയ് 28നു പുരസ്‌കാരങ്ങള്‍ സമര്‍പ്പിക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

എത്രയോ ജനപഥങ്ങളെ കണ്ടുപഴകിയ കണ്ണുകള്‍...

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ