ആലപ്പുഴയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ കത്തിക്കരിഞ്ഞ നിലയില്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st February 2022 10:22 AM  |  

Last Updated: 01st February 2022 10:58 AM  |   A+A-   |  

burnt to death

പ്രതീകാത്മക ചിത്രം

 

ആലപ്പുഴ: ഒരു കുടുംബത്തിലെ മൂന്ന് പേരെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. കിഴക്കേമുറി കല ഭവനത്തിൽ ശശിധരൻ പിള്ളയുടെ ഭാര്യ പ്രസന്ന (54), മക്കളായ ശശികല (34), മീനു (32) എന്നിവരാണ് മരിച്ചത്. ആലപ്പുഴ താമരക്കുളത്താണ് സംഭവം. പൊലീസ് അന്വേഷണം ആരംഭിച്ചു.

ശശിധരൻ പിള്ള ഒരു മാസമായി കരുനാഗപ്പള്ളിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ശശികലയും മീനുവും മാനസിക വെല്ലുവിളിയുള്ളവരാണെന്ന് പൊലീസ് പറഞ്ഞു. കുടുംബത്തിന് സാമ്പത്തിക പ്രശ്നമുണ്ടായിരുന്നു. വീടിന്റെ ജനലും മറ്റും കരിഞ്ഞിട്ടുണ്ട്.