ലോക്ക്ഡൗണിലും ഗുരുവായൂരില്‍ വിവാഹത്തിരക്ക്‌; നടന്നത് 154 കല്യാണം

കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഞായറാഴ്ച ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ക്കിടയിലും ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹ തിരക്ക്
ഗുരുവായൂര്‍ ക്ഷേത്രം, ഫയല്‍ ചിത്രം
ഗുരുവായൂര്‍ ക്ഷേത്രം, ഫയല്‍ ചിത്രം

തൃശൂര്‍: കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഞായറാഴ്ച ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ക്കിടയിലും ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹ തിരക്ക്. നേരത്തെ ബുക്ക് ചെയ്തിരുന്ന 184 വിവാഹങ്ങളില്‍ 154 എണ്ണം ക്ഷേത്രസന്നിധിയില്‍ നടന്നു. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചായിരുന്നു വിവാഹ ചടങ്ങുകള്‍. 

 വധുവരന്മാര്‍ക്കൊപ്പം ഫോട്ടോഗ്രാഫര്‍മാരടക്കം 12 പേരെ മാത്രമാണ് വിവാഹ മണ്ഡപത്തിനടുത്തേക്ക് പ്രവേശിപ്പിച്ചത്. കിഴക്കേനടപ്പുരയില്‍ വിവാഹ പാര്‍ട്ടിക്കാരുടെ തിരക്കായതിനാല്‍ ദീപസ്തംഭത്തിന് മുന്നില്‍ നിന്ന് ദര്‍ശനം നടത്താനുള്ളവരെ കടത്തിവിട്ടില്ല. പൊലീസും ദേവസ്വം സെക്യൂരിറ്റി ജീവനക്കാരും ഏറെ പാടുപെട്ടാണ് തിരക്ക് നിയന്ത്രിച്ചത്. 

എന്നാല്‍ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തിന് പുറകിലും തെക്കേനടപ്പുരയിലും തിരക്ക് നിയന്ത്രിക്കാനായില്ല. ദര്‍ശനത്തിന് പ്രത്യക സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. ഓണ്‍ലൈനില്‍ ബുക്ക് ചെയ്തവരുടെ തിരക്ക് കുറവായതിനാല്‍ ആധാര്‍കാര്‍ഡ് വഴി പ്രദേശവാസികള്‍ക്ക് ദര്‍ശനം നല്‍കി. ശനിയാഴ്ച ഉച്ചമുതല്‍ ഞായറാഴ്ച ഉച്ചവരെയായി വെര്‍ച്ചല്‍ ക്യൂ വഴി 996 പേരാണ് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയത്. 

4500 രൂപയുടെ നെയ് വിളക്ക് ഒമ്പത് പേരും 1000 രൂപയുടേത് 84 പേരും ശീട്ടാക്കി ദര്‍ശനം നടത്തി. 12,24,693 രൂപയാണ് വഴിപാടിനത്തില്‍ ദേവസ്വത്തിന് ലഭിച്ചത്. 6,62,380 രൂപ തുലാഭാരത്തില്‍ നിന്ന് മാത്രം ലഭിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com