ഗുരുവായൂര്‍ ആനയോട്ടം തിങ്കളാഴ്ച

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th February 2022 09:23 PM  |  

Last Updated: 10th February 2022 09:23 PM  |   A+A-   |  

GURUVAYOOR temple

പ്രതീകാത്മക ചിത്രം

 

തൃശ്ശൂര്‍: ഗുരുവായൂര്‍ ക്ഷേത്രോത്സവത്തോടനുബന്ധിച്ചുള്ള ആനയോട്ടം തിങ്കളാഴ്ച്ച. കോവിഡ് മാനദണ്ഡങ്ങളുടെ പശ്ചാത്തലത്തില്‍ ആനയോട്ടം ഈ വര്‍ഷം ചടങ്ങ് മാത്രമായി നടത്താനാണ് തീരുമാനം. മൂന്ന് ആനകള്‍ മാത്രമാണ് ആനയോട്ടത്തില്‍ പങ്കെടുക്കുക. ചടങ്ങ് കാണാനെത്തുന്നവരുടെ എണ്ണം പരിമിതപ്പെടുത്താനും ദേവസ്വം തീരുമാനിച്ചു.

ഗുരുവായൂര്‍ ക്ഷേത്രോത്സവത്തോടനുബന്ധിച്ചുള്ള പ്രത്യേക ചടങ്ങാണ് ഗുരുവായൂര്‍ ആനയോട്ടം. ഉത്സവകാലത്ത് ഭഗവാന്റെ സ്വര്‍ണ്ണതിടമ്പ് എഴുന്നള്ളിക്കുന്നതിനുള്ള ആനയെ തെരഞ്ഞെടുക്കുന്നത് ആനയോട്ടത്തിലൂടെയാണ്. ക്ഷേത്രത്തിന്റെ കിഴക്കുള്ള മഞ്ജുളാല്‍ പരിസരത്ത് നിന്ന് ആരംഭിക്കുന്ന ആനയോട്ടം അമ്പലത്തിന്റെ ഉള്ളില്‍ ഏഴു പ്രദക്ഷിണത്തോടെ അവസാനിക്കുന്നു. ആദ്യം ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരം കടക്കുന്ന ആനയെ വിജയിയായി പ്രഖ്യാപിക്കും. ഉച്ചതിരിഞ്ഞ് മൂന്നുമണിക്കാണ് ആനയോട്ടം നടത്തുന്നത്.