സംസ്ഥാനത്ത് രാത്രികാല നിയന്ത്രണം ഇന്ന് അവസാനിക്കും; തത്കാലം നീട്ടില്ല

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd January 2022 07:40 PM  |  

Last Updated: 02nd January 2022 07:40 PM  |   A+A-   |  

night_curfew

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: സംസ്ഥാനത്ത് ഏർപ്പെടുത്തിയിരുന്ന രാത്രികാല നിയന്ത്രണം നീട്ടില്ല. നിലവിലുള്ള നിയന്ത്രണങ്ങൾ ഇന്ന് രാത്രിയോടെ അവസാനിക്കും. പുതുവത്സരാഘോഷങ്ങളിലെ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാ​ഗമായിട്ടാണ് രാത്രികാല നിയന്ത്രണം ഏർപ്പെടുത്തിയത്. 

ഒമൈക്രോൺ വ്യാപന ഭീതി കണക്കിലെടുത്താണ് ഡിസംബർ 30 മുതൽ ജനുവരി രണ്ട് വരെ നിയന്ത്രണം കൊണ്ടുവന്നത്. രാത്രി പത്ത് മുതൽ പുലർച്ചെ അഞ്ച് വരെ ആയിരുന്നു നിയന്ത്രണം. 

കൂടുതൽ നിയന്ത്രണം കൊണ്ടു വരണോ എന്ന കാര്യം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നടക്കുന്ന കോവിഡ് അവലോകന യോഗമാണ് തീരുമാനിക്കുക. നിയന്ത്രണങ്ങൾ തത്കാലം തുരേണ്ടതില്ലെന്നാണ് തീരുമാനം. ഒമൈക്രോൺ സാഹചര്യം ഈ ആഴ്ച ചേരുന്ന കോവിഡ് അവലോകന യോഗം വിലയിരുത്തും.

കേസുകൾ വർധിക്കുന്ന സാഹചര്യമുണ്ടായാൽ നിയന്ത്രണങ്ങൾ വീണ്ടും കടുപ്പിക്കും. ഇന്ന് 45 പേർക്ക് കൂടി സംസ്ഥാനത്ത് ഒമൈക്രോൺ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ രോ​ഗികളുടെ എണ്ണം 152 ആയി.