വെള്ളത്തിന്റെ നിരക്ക് കൂടും, ഏപ്രില്‍ ഒന്ന് മുതല്‍ 5 ശതമാനം വര്‍ധന

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th January 2022 09:22 AM  |  

Last Updated: 04th January 2022 09:22 AM  |   A+A-   |  

kerala_water

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: ഏപ്രില്‍ ഒന്നുമുതല്‍ സംസ്ഥാനത്ത് വെള്ളത്തിന്റെ നിരക്ക് കൂടും. ഗാര്‍ഹീകം, ഗാര്‍ഹീകേതരം, വ്യവസായം ഉള്‍പ്പെടെ എല്ലാ വിഭാഗത്തിനും നിരക്ക് വര്‍ധിക്കും. 

അടിസ്ഥാന താരിഫിന്റെ അഞ്ച് ശതമാനമാണ് വര്‍ധന വരുന്നത്. ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് നിലവില്‍ പ്രതിമാസം 1000 ലിറ്റര്‍ വെള്ളം ഉപയോഗിക്കുന്നതിന് 4.20 രൂപയാണ് ഇപ്പോഴുള്ള മിനിമം നിരക്ക്. ഇത് ഏപ്രില്‍ ഒന്ന് മുതല്‍ 4.41 രൂപയാവും. 

കേന്ദ്ര സര്‍ക്കാരിന്റെ അധിക വായ്പ വ്യവസ്ഥ പ്രകാരം എല്ലാ വര്‍ഷവും വെള്ളത്തിന്റെ നിരക്ക് കൂടും. 2024 വരെ എല്ലാ ഏപ്രില്‍ മാസവും ജലനിരക്കില്‍ 5 ശതമാനം വര്‍ധനയാണ് ഉണ്ടാവുക.