മന്ത്രിയുടെ ശുചിമുറിക്ക് നാലര ലക്ഷം, വീട് നഷ്ടപ്പെടുന്നവര്‍ക്കും നാലര ലക്ഷം; സില്‍വര്‍ ലൈന്‍ അനുവദിക്കില്ലെന്ന് സുരേന്ദ്രന്‍

പ്രതിഷേധക്കാരെ മുഴുവന്‍ ഒരുമിച്ചു ചേര്‍ത്ത് വരും ദിവസങ്ങളില്‍ ശക്തമായ സമരപരിപാടികള്‍ ആസൂത്രണം ചെയ്യുമെന്ന് സുരേന്ദ്രന്‍
കെ സുരേന്ദ്രന്‍ / ഫയല്‍ ചിത്രം
കെ സുരേന്ദ്രന്‍ / ഫയല്‍ ചിത്രം

കോഴിക്കോട്: സില്‍വര്‍ലൈന്‍ പദ്ധതി  നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പ്രതിഷേധക്കാരെ മുഴുവന്‍ ഒരുമിച്ചു ചേര്‍ത്ത് വരും ദിവസങ്ങളില്‍ ശക്തമായ സമരപരിപാടികള്‍ ആസൂത്രണം ചെയ്യുമെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

സര്‍ക്കാര്‍ ആരുമായി ചര്‍ച്ച നടത്തിയാലും കെ റെയില്‍ പദ്ധതിയുമായി മുന്നോട്ടു പോകുമ്പോള്‍ ശക്തമായ പ്രതിഷേധമുണ്ടാകും. ആരെയെങ്കിലും ഒഴിപ്പിക്കാന്‍ ശ്രമിച്ചാല്‍ തടയും. നഷ്ടപരിഹാരത്തിന്റെ പേരില്‍ ജനങ്ങളെ കബളിപ്പിക്കാനുള്ള ശ്രമം അംഗീകരിക്കില്ല. മന്ത്രിക്ക് ശുചിമുറി നിര്‍മിക്കാന്‍ നാലര ലക്ഷമാണ് സര്‍ക്കാര്‍ ചെലവാക്കിത്. അപ്പോഴാണ് വീട് നഷ്ടപ്പെടുന്നവന് അധികസഹായമായി നാലര ലക്ഷം നല്‍കുന്നതെന്ന് സുരേന്ദ്രന്‍ പറഞ്ഞു. ആയിരക്കണക്കിനു കോടി രൂപയുടെ കൊള്ള നടത്തി പാവങ്ങള്‍ക്ക് തുച്ഛമായ തുക നല്‍കാനുള്ള നീക്കം അനുവദിക്കാനാകില്ല.

മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ എം.ശിവശങ്കറിനെ സര്‍വീസില്‍ തിരിച്ചെടുക്കുന്നതു വഴി സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫിസിനുള്ള താല്‍പര്യം പുറത്തു വന്നു. സര്‍വീസ് ചട്ടങ്ങളും രാഷ്ട്രീയ ധാര്‍മികതയും രണ്ടും രണ്ടാണ്. ശിവശങ്കറിനെ ഒരു കോടതിയും കുറ്റവിമുക്തനാക്കിയിട്ടില്ല. അന്വേഷണ ഏജന്‍സികള്‍ നല്‍കിയ കുറ്റപത്രത്തില്‍ ശിവശങ്കറിന്റെ പേരുണ്ടെന്ന് സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com