പ്രൊഫ.വൈരേലില്‍ കരുണാകരമേനോന്‍ മെമ്മോറിയല്‍ അവാര്‍ഡ് സമ്മാനിച്ചു

കളമശ്ശേരി മെഡിക്കല്‍ കോളജിനെ ആധുനിക സൗകര്യങ്ങളോടെ ലോകോത്തര കോവിഡ് ചികിത്സാ കേന്ദ്രമാക്കി മാറ്റുന്നതിനുള്ള ശ്രമങ്ങള്‍ക്കാണ് ബഹുമതി
അഭയം അവാര്‍ഡ് സമര്‍പ്പണ ചടങ്ങ്‌
അഭയം അവാര്‍ഡ് സമര്‍പ്പണ ചടങ്ങ്‌

കൊച്ചി: പ്രശസ്ത ഗണിത ശാസ്ത്ര പണ്ഡിതനും സാമൂഹ്യ പ്രവര്‍ത്തകനും അഭയത്തിന്റെ സ്ഥാപകനുമായ പ്രൊഫ. വൈരേലില്‍ കരുണാകരമേനോന്റെ സ്മരണാര്‍ത്ഥം അഭയം ഏര്‍പ്പെടുത്തിയ, സാമൂഹ്യ പ്രവര്‍ത്തനത്തിനുള്ള അവാര്‍ഡ് കളമശ്ശേരി മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. ഗണേഷ് മോഹനനും സംഘത്തിനും സമര്‍പ്പിച്ചു. കളമശ്ശേരി മെഡിക്കല്‍ കോളജിനെ ആധുനിക സൗകര്യങ്ങളോടെ ലോകോത്തര കോവിഡ് ചികിത്സാ കേന്ദ്രമാക്കി മാറ്റുന്നതിനുള്ള ശ്രമങ്ങള്‍ക്കാണ് ബഹുമതി. 

പ്രൊഫ.വൈരേലില്‍ കരുണാകര മേനോന്റെ ചരമ വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന അനുസ്മരണ സമ്മേളനത്തില്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് മുരളി പുരുഷോത്തമന്‍ പുരസ്‌കാരം സമര്‍പ്പിച്ചു. കെ.ജി വിജയനെ ചടങ്ങില്‍ ആദരിച്ചു. അഭയം വൈസ് പ്രസിഡന്റും പ്രൊഫ.വൈരേലില്‍ കരുണാകര മേനോന്റെ മകനുമായ എം. ബാലകൃഷ്ണനും ബ്ലഡ് യൂണിറ്റിന്റെ മുന്‍ കണ്‍വീനര്‍ സി.കെ. ഭാസ്‌ക്കരമേനോനും മരണശേഷം സ്വന്തം ശരീരങ്ങള്‍ കളമശ്ശേരി മെഡിക്കല്‍ കോളേജിന് ദാനം ചെയ്യുന്നതിനുള്ള സമ്മതപത്രങ്ങള്‍ നല്‍കി. മെഡിക്കല്‍ കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. ഫത്താഹുദീന്‍ ഏറ്റുവാങ്ങി.

യോഗത്തില്‍ അഭയം പ്രസിഡന്റ് ടി.എസ്.നായര്‍, കെ.കെ.രാമചന്ദ്രന്‍, കെ.ബാബു എംഎല്‍എ, നഗരസഭാദ്ധ്യക്ഷ രമാ സന്തോഷ്, വൈസ് ചെയര്‍മാന്‍ കെ.കെ. പ്രദീപ് കുമാര്‍, ആന്റണി ജോ വര്‍ഗ്ഗീസ്, സി.എന്‍ സുന്ദരന്‍, പി എസ് ഇന്ദിര, പി.എന്‍. സുരേന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com