രാഷ്ട്രപതിക്ക് ഡിലിറ്റ് നല്‍കുന്നതിനെ എതിര്‍ത്തത് പ്രോട്ടോകോള്‍ പ്രശ്‌നം ഉള്ളതുകൊണ്ട്; യോജിച്ചുപോകണം; വിവാദത്തിനില്ലെന്ന് സിന്‍ഡിക്കേറ്റ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th January 2022 03:03 PM  |  

Last Updated: 12th January 2022 03:03 PM  |   A+A-   |  

kerala_university

കേരള സര്‍വകലാശാല


തിരുവനന്തപുരം: ഡിലിറ്റ് വിഷയത്തില്‍ വൈസ് ചാന്‍സലര്‍ക്ക് പിന്തുണയുമായി കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്‌. രാഷ്ട്രപതിക്ക് ഡിലിറ്റ് നല്‍കാനുള്ള തീരുമാനം വിസി സിന്‍ഡിക്കേറ്റ് അംഗങ്ങളുമായി ചര്‍ച്ച ചെയ്തിരുന്നു. പ്രോട്ടോകോള്‍ പ്രശ്‌നം ഉള്ളുകൊണ്ടാണ് എതിര്‍ത്തത്.  ഇക്കാര്യത്തില്‍ വിവാദത്തിനോ തര്‍ക്കത്തിനോ ഇല്ലെന്ന് സിന്‍ഡിക്കേറ്റ് വ്യക്തമാക്കി

ചാനസലറുമായി യോജിച്ചു മുന്നോട്ടു പോകണമെന്നും ഇന്ന് ചേര്‍ന്ന സ്‌പെഷ്യല്‍ സിന്‍ഡിക്കേറ്റ് യോഗത്തില്‍ തീരുമാനമായി. രണ്ടു വരി തെറ്റില്ലാതെ എഴുതാനറിയാത്ത വൈസ്ചാന്‍സലര്‍ തുടരുന്നതെങ്ങനെയെന്ന് ചാന്‍സലറായ ഗവര്‍ണര്‍ കഴിഞ്ഞ ദിവസം പരസ്യ വിമര്‍ശനമുന്നയിച്ചിരുന്നു. അതിന് വിസി പ്രൊഫ. വി പി മഹാദേവന്‍ പിള്ള മറുപടിയും നല്‍കിയിരുന്നു.

'ജീവിതത്തിന്റെ ഗ്രാമറും സ്‌പെല്ലിങും തെറ്റാതിരിക്കാന്‍ ഞാന്‍ പരമാവധി ജാഗരൂകനാണ്. മനസ് പതറുമ്പോള്‍ കൈവിറച്ചു പോകുന്ന സാധാരണത്വം ഒരു കുറവായി ഞാന്‍ കാണുന്നില്ല. ഗുരുഭൂതന്മാരുടെ നല്ല പാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍ പരമാവധി ശ്രദ്ധിക്കാറുണ്ട്. കൂടുതല്‍ പ്രതികരിക്കാനില്ല' എന്നാണ് വിസിയുടെ മറുപടി.