വയനാട്, മലപ്പുറം ജില്ലകളില്‍ കര്‍ശന സുരക്ഷ; രാഹുല്‍ ഗാന്ധിയുടെ മണ്ഡല പര്യടനം ഇന്ന് അവസാനിക്കും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd July 2022 06:58 AM  |  

Last Updated: 02nd July 2022 06:58 AM  |   A+A-   |  

RAHUL

രാഹുല്‍ ഗാന്ധി കല്‍പ്പറ്റയില്‍ മാധ്യമങ്ങളെ കാണുന്നു/ ടെലിവിഷന്‍ ചിത്രം


വയനാട്: രാഹുൽ ഗാന്ധി എംപിയുടെ മണ്ഡല പര്യടനം ഇന്ന് അവസാനിക്കും. രാവിലെ 11 മണിക്ക് വയനാട് ജില്ലയിലെ കോളിയാടിയിൽ തൊഴിലാളി സംഗമത്തിൽ രാഹുൽ ​ഗാന്ധി പങ്കെടുക്കും. 

മണ്ഡലപര്യടനത്തിന് ശേഷം മൂന്നാം ദിനമായ ഇന്ന് മലപ്പുറത്തേക്ക് തിരിക്കുന്ന രാഹുൽ ഗാന്ധി വണ്ടൂരിൽ നടക്കുന്ന യുഡിഎഫ് പൊതുയോഗത്തെ അഭിസംബോധന ചെയ്യും. മലപ്പുറം ജില്ലയിലും പൊലീസ് സുരക്ഷ കടുപ്പിച്ചിട്ടുണ്ട്. 

ഓഫീസ് ആക്രമിച്ച് ഭയപ്പെടുത്താനാണ് സിപിഐഎം ശ്രമമെന്ന് രാഹുൽ പറഞ്ഞു. ഓഫീസ് ആക്രമിച്ചത് കുട്ടികളാണെന്നും പരിഭവമില്ലെന്നുമായിരുന്നു ഓഫീസ് സന്ദർശിച്ച ശേഷം രാഹുൽ ഗാന്ധി ആദ്യം പ്രതികരിച്ചത്. നിരുത്തവാദപരമായ രീതിയായിരുന്നുവെങ്കിലും കുട്ടികളാണ് അത് ചെയ്തത്. കുട്ടികളായതുകൊണ്ട് എനിക്ക് അവരോട് പരിഭവമില്ല. ദേഷ്യവുമില്ല. കുട്ടികളുടെ ഈ പ്രവർത്തി മറക്കാവുന്നതേയുള്ളു. പക്ഷേ അക്രമം ഒന്നിനും ഒരു പരിഹാരമല്ലെന്ന് തിരിച്ചറിയണമെന്നും രാഹുൽഗാന്ധി പറഞ്ഞിരുന്നു.

ഈ വാർത്ത കൂടി വായിക്കാം 

ഞായറാഴ്ച രാത്രി വരെ ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത, കേരളത്തില്‍ കാലവര്‍ഷം ശക്തിപ്രാപിച്ചു; 13 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ