എകെജി സെന്റര്‍ അക്രമിക്കുമെന്ന് എഫ്ബിയില്‍ പോസ്റ്റിട്ട റിജുവിന് ജാമ്യം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd July 2022 04:24 PM  |  

Last Updated: 03rd July 2022 04:24 PM  |   A+A-   |  

akg_centre_attack

സിസിടിവി ദൃശ്യത്തില്‍ നിന്ന്‌

 

തിരുവനന്തപുരം: എകെജി സെന്ററിന് കല്ലെറിയുമെന്ന് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട അന്തിയൂര്‍കോണം സ്വദേശി റിജുവിന് ജാമ്യം. ജാമ്യമില്ലാ വകുപ്പുകള്‍ ഒഴിവാക്കി സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. എകെജി സെന്റര്‍ ആക്രമണവുമായി റിജുവിന് ബന്ധമില്ലെന്നാണ് പോലീസ് കണ്ടെത്തല്‍. 

ആക്രമണത്തില്‍ പങ്കുണ്ടെന്ന സംശയത്തിലായിരുന്നു അറസ്റ്റ്. സംഭവത്തില്‍ പ്രതിയ്ക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയെങ്കിലും ഇതുവരെ ആരെയും പിടികൂടിയിട്ടില്ല. സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണവും വഴിമുട്ടിയിരിക്കുകയാണ്.

ഈ വാർത്ത കൂടി വായിക്കാം 

'അമ്മയെ ഒരു സംഘം ഹൈജാക്ക് ചെയ്യുന്നു; മോഹന്‍ലാല്‍ മൗനം വെടിയണം'- ചോദ്യങ്ങളുമായി ​ഗണേഷ് കുമാർ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ