'ഭയപ്പെടുത്തുന്നവരില്‍ നിന്ന് മികച്ച രക്ഷകര്‍ത്താവിലേക്കുള്ള ദൂരം'; മലയാളിയുടെ ക്യാമ്പയിന് അന്താരാഷ്ട്ര അംഗീകാരം

ഗാര്‍ഹിക പീഡനത്തിന് ഇരയായ കുട്ടികള്‍ക്കായി  മലയാളിയായ അജയ കുമാര്‍ ആവിഷ്‌കരിച്ച ക്രിയേറ്റീവ് കാംപെയ്‌നാണ് ചിത്രം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: സര്‍ഗാത്മക ആശയവിനിമയങ്ങള്‍ ആഘോഷിക്കപ്പെടുന്ന ആഗോള വേദികളിലൊന്നായ ഫ്രാന്‍സിലെ  കാന്‍സ് ലയണ്‍സ് ഇന്റര്‍നാഷണല്‍ ഫെസ്റ്റിവല്‍ ഓഫ് ക്രിയേറ്റിവിറ്റിയില്‍ പ്രശസ്തി നേടി റെസ്‌ക്യൂ കോഡ്. ഗാര്‍ഹിക പീഡനത്തിന് ഇരയായ കുട്ടികള്‍ക്കായി  മലയാളിയായ അജയ കുമാര്‍ ആവിഷ്‌കരിച്ച ക്രിയേറ്റീവ് ക്യാമ്പയിനാണ് ചിത്രം. 

മാനേജ്‌മെന്റ് ചിന്തകനും സര്‍വമംഗല എന്‍ജിഒയുടെ ആര്‍ട്ട് ഡയറക്ടറുമായ അജയ കുമാര്‍ രൂപീകരിച്ച ക്യാമ്പയിനിനെ ലൈഫോളജി എന്ന കേരളം ആസ്ഥാനമായ സ്റ്റാര്‍ട്ടപ്പും പിന്തുണയ്ക്കുന്നു. മികച്ച രക്ഷാകര്‍ത്താവാകുന്നതും ഭയപെടുത്തുന്ന രക്ഷാകര്‍ത്താവാകുന്നതും തമ്മില്‍ ഉള്ള വേര്‍തിരിവ് വളരെ ഇടുങ്ങിയതാണ്. ടോക്‌സിക് ആയ രക്ഷാകര്‍തൃത്വത്തില്‍ നിന്ന് കുട്ടികളെ രക്ഷിക്കുകയും കുട്ടികളുടെ ആര്‍ദ്രത സംരക്ഷിക്കുകയും ചെയ്യേണ്ടത് സമൂഹത്തിന്റെ മൊത്തത്തിലുള്ള കടമയാണ് എന്ന സന്ദേശം ഉയര്‍ത്തിയാണ് കാംപെയന്‍ ചിത്രം ഒരുക്കിയിരിക്കുന്നത്. 
 

'വളരെ സെന്‍സിറ്റീവ് വിഷയമായതിനാല്‍ തന്നെ  സാധാരണ സമൂഹം നിശബ്ദത പാലിക്കുന്ന വിഷയമാണിത്, സര്‍വമംഗലയും ലൈഫോളജിയും മുന്നോട്ട്  വയ്ക്കുന്ന ആശയം കുരുന്നു ബാല്യത്തെ നശിപ്പിച്ചു കളയുന്ന സാമൂഹിക പ്രശ്‌നത്തിലേക്ക് വെളിച്ചം വീശുന്ന, ധീരവും മൂല്യവത്തുമായ ഒരു സംരംഭമാണ്,' എന്നാണ് ജൂറിയുടെ കൂട്ടായ അഭിപ്രായം.' കുട്ടിയുടെ സംരക്ഷിത ഐഡന്റിറ്റി രഹസ്യമായി സൂക്ഷിക്കുന്നതിനൊപ്പം ഈ ഗുരുതരമായ പ്രശ്‌നത്തെ രഹസ്യാത്മക രീതിയില്‍ അഭിസംബോധന ചെയ്യുന്നതിനുള്ള ആഗോള തലത്തിലെ തന്നെ ആദ്യ സംരംഭങ്ങളിലൊന്നാണിത്' എന്ന് ചര്‍ച്ചാ ഫോറം അഭിപ്രായപ്പെട്ടു.
 

ഈ വാർത്ത കൂടി വായിക്കാം പ്ലസ് വൺ പ്രവേശനം വൈകും

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com