പാലക്കാട് മലയോര മേഖലയില്‍ ശക്തമായ മഴ, കാഞ്ഞിരപ്പുഴ ഡാം തുറന്നു; ജാഗ്രതാ നിര്‍ദേശം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th July 2022 06:07 PM  |  

Last Updated: 07th July 2022 06:10 PM  |   A+A-   |  

Kanjirapuzha_Damm

കാഞ്ഞിരപ്പുഴ ഡാം/ട്വിറ്റര്‍

 

പാലക്കാട്: പാലക്കാട് മലയോര മേഖലയില്‍ ശക്തമായ മഴ. അട്ടപ്പാടി, മണ്ണാര്‍ക്കാട് മേഖലയില്‍ ശക്തമായ മഴയാണ് ലഭിക്കുന്നത്. കാഞ്ഞിരപ്പുഴ ഡാമിന്റെ മൂന്നു ഷട്ടറുകള്‍ തുറന്നു. ഭാരതപ്പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം പുറപ്പടുവിച്ചു. മംഗലം ഡാം ഡാം നാളെ തുറക്കും. ചെറുകുന്ന പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം. 

നീരൊഴുക്ക് ശക്തമായ സാഹചര്യത്തില്‍ കോഴിക്കോട് കക്കയം ഡാമിന്റെ ഷട്ടറുകള്‍ തുറക്കും. കുറ്റ്യാടി പുഴയുടെ തീരത്തുള്ളവര്‍ക്ക് കോഴിക്കോട് കലക്ടര്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. നിലവില്‍ 756.50 മീറ്ററാണ് അണക്കെട്ടിലെ ജലനിരപ്പ്.

കോഴിക്കോട് കനത്തമഴ തുടരുകയാണ്. ജാഗ്രതയുടെ ഭാഗമായി കേന്ദ്ര കാലാവസ്ഥ വകുപ്പ് ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ പ്ലസ് വണ്‍ പ്രവേശനം: ജൂലൈ 11മുതല്‍ അപേക്ഷിക്കാം, ആദ്യ അലോട്ട്‌മെന്റ് 27ന്, നീന്തലിന് ബോണസ് പൊയിന്റ് ഇല്ല 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ