കളിപ്പാട്ട സൈക്കിള്‍ റോഡില്‍ മറിഞ്ഞുകിടക്കുന്നു, കുഞ്ഞ് നാടോടികള്‍ക്കു പിന്നില്‍; രണ്ടു പേര്‍ പിടിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th July 2022 09:36 AM  |  

Last Updated: 09th July 2022 09:54 AM  |   A+A-   |  

baby

പ്രതീകാത്മക ചിത്രം

 

പത്തനംതിട്ട: മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന രണ്ട് വയസ്സുകാരനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച നാടോടികൾ അറസ്റ്റിൽ. മധ്യപ്രദേശ് സ്വദേശികളായ നങ്കുസിങ്(27), സോണിയ ദുർവേ(27) എന്നിവരാണ് അറസ്റ്റിലായത്. വെച്ചുചിറ വെൺകുറിഞ്ഞി സ്വദേശിയായ കുട്ടിയെ ആണ് നാടോടികൾ തട്ടിയെടുക്കാൻ ശ്രമിച്ചത്. 

ഇന്നലെ രാവിലെ 9:30യോടെയാണ് സംഭവം. രാവിലെ ആഹാരം നൽകിയ ശേഷം കുട്ടി മുറ്റത്തു കളിക്കുന്നതു കണ്ടിട്ടാണ് അമ്മ അടുക്കളയിലേക്ക് പോയത്. ഏതാനും സമയം കഴിഞ്ഞ് നോക്കിയപ്പോൾ കുട്ടിയെ കാണാനില്ലായിരുന്നു. തുടർന്ന് അമ്മയും മുത്തശ്ശിയും അന്വേഷിച്ചപ്പോൾ കളിപ്പാട്ട സൈക്കിൾ വീടിന് മുന്നിലെ റോഡിൽ മറിഞ്ഞു കിടക്കുന്നത് കണ്ടു. തുടർന്ന് നടത്തിയ പരിശോധനയിൽ 100 മീറ്റർ അകലെ ​ഗോതമ്പ് റോഡിലൂടെ നാടോടികൾക്ക് പിന്നിലായി കുട്ടി നടന്നു പോകുന്നതു ശ്രദ്ധയിൽപെടുകയായിരുന്നു. നാട്ടുകാർ ഇവരെ തടഞ്ഞുവച്ച് പൊലീസിൽ ഏൽപ്പിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

പ്രണയം നിരസിച്ചതിന് 14കാരിയെ കുത്തിക്കൊല്ലാൻ ശ്രമിച്ചു, തള്ളിയിട്ട് രക്ഷപ്പെട്ട് പെൺകുട്ടി; യുവാവ് അറസ്റ്റിൽ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ