നീരൊഴുക്ക് ശക്തം: കക്കയം ഡാമിന്റെ ഷട്ടര്‍ തുറന്നു, കുറ്റ്യാടി പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാനിര്‍ദേശം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th July 2022 08:56 PM  |  

Last Updated: 13th July 2022 08:56 PM  |   A+A-   |  

kakkayam_dam

കക്കയം ഡാം, ഫയല്‍

 

കോഴിക്കോട്: കനത്തമഴയെ തുടര്‍ന്ന് കക്കയം ഡാമിന്റെ ഒരു ഷട്ടര്‍ തുറന്നു. പതിനഞ്ച് സെന്റിമീറ്ററാണ് ഷട്ടര്‍ ഉയര്‍ത്തിയത്. കുറ്റ്യാടി പുഴയുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കി.

വടക്കന്‍ കേരളത്തില്‍ ഇന്ന് അതിശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. കോഴിക്കോട് ഉള്‍പ്പെടെ മറ്റു ജില്ലകളിലും ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

മെമ്മറി കാര്‍ഡ് പരിശോധിച്ചത് 'മൂന്ന് തവണ', വിവോ ഫോണ്‍ ഉപയോഗിച്ചു; ഫൊറന്‍സിക് പരിശോധനാഫലം പുറത്ത്

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ