കെഎസ്ആര്‍ടിസിക്ക് ഇനി 15 ജില്ലാ ഓഫീസുകള്‍ മാത്രം; ജീവനക്കാരെ പുനര്‍വിന്യസിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th July 2022 08:52 PM  |  

Last Updated: 13th July 2022 08:52 PM  |   A+A-   |  

ksrtc

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജില്ലാ ഓഫീസിലേക്കുള്ള ജീവനക്കാരെ പുനര്‍വിന്യാസിച്ച് ഉത്തരവിറങ്ങി. ഇനി മുതല്‍ കെഎസ്ആര്‍ടിസിക്ക് 15 ജില്ലാ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസുകളായിരിക്കും  ഉണ്ടാകുക. പ്രൊഫ. സുശീല്‍ ഖന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപ്പിലാക്കുന്ന പരിഷ്‌കരണങ്ങളുടെ ഭാഗമായി ജില്ലാ ഓഫീസുകളുടെ എണ്ണം കുറച്ചിരുന്നു. അതിലേക്കുള്ള ജീവനക്കാരെ മാറ്റി നിയമിച്ച് കൊണ്ടുള്ള ഉത്തരവാണ് ബുധനാഴ്ച പുറത്തിറങ്ങിയത്.

167 സൂപ്രണ്ടുമാര്‍, 720 അസിസ്റ്റന്റ്, 47 ടൈപ്പിസ്റ്റ്, 129 പ്യൂണ്‍ തസ്‌കികകളിലെ ജീവനക്കാരെയാണ് പുനര്‍വിന്യസിപ്പിച്ചത്. ഈ മാസം 18 മുതല്‍ ജില്ലാ ഓഫീസുകളുടെ പ്രവര്‍ത്തനം ആരംഭിക്കും. 

ഓഫീസുകള്‍ പലസ്ഥലത്തയിരുന്നത് കാരണം കൃത്യമായ മേല്‍ നോട്ടവും, കമ്പ്യൂട്ടറൈസേഷന്‍ നടത്താനും ബുദ്ധിമുട്ടുണ്ടായിരുന്നു. ആ പ്രശ്‌നങ്ങല്‍ ഇതോടെ പരിഹരിക്കപ്പെടും. മിനിസ്ട്രീരിയല്‍ വിഭാഗത്തെ രണ്ടായി തിരിച്ച് യോഗ്യതയുള്ള 168 പേര്‍ക്ക് പരിശീലനം നല്‍കിയ ശേഷം അക്കൗണ്ട്‌സ് വിഭാഗവും ഇവിടെ തന്നെ പ്രവര്‍ത്തിക്കുക്കും.

ഈ വാർത്ത കൂടി വായിക്കാം സംസ്ഥാനത്ത് മരുന്നു പ്രതിസന്ധിയില്ല; പ്രചാരണം അടിസ്ഥാനരഹിതം: ആരോഗ്യമന്ത്രി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ