ബൈക്കില്‍ പൊലീസുകാരന്‍ സഞ്ചരിച്ചത് ഉഗ്രവിഷമുള്ള പാമ്പുമായി; ഒടുവില്‍

പാമ്പിനെ വിദഗ്ദമായി പിടികൂടി സമീപത്തെ കാടിനുള്ളില്‍ കൊണ്ടുപോയി തുറന്നു വിട്ടു. 
പിടികൂടിയ പാമ്പ്‌
പിടികൂടിയ പാമ്പ്‌

കോഴിക്കോട്: തന്റെ ബൈക്കിന്റെ പുറകിലിരുന്ന് സവാരി ചെയ്തയാളെ കാണാതെ പൊലീസുകാരന്‍ ബൈക്കോടിച്ചത് 15 കിലോമീറ്റര്‍ ദൂരം. വീട്ടിലെത്തിയതിന് പിന്നാലെയാണ് മാവൂര്‍ പൊലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ കെഎം ഷിനോജ് തനിക്കൊപ്പം ലിഫ്റ്റടിച്ച് വന്നയാളെ കണ്ടത്. ഉഗ്രവിഷമുള്ള ഒരു പാമ്പാണ് ഷിനോജിനൊപ്പം ബൈക്കിലില്‍ അനുഗമിച്ചത്

വീട്ടില്‍ എത്തി കുളി കഴിഞ്ഞ്, വസ്ത്രങ്ങളൊക്കെ അലക്കിയ ശേഷം മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്കിന് സമീപത്ത് എത്തിയപ്പോഴാണ് ബൈക്കിന് മുകളില്‍ എന്തോ ഒന്ന് അനങ്ങുന്നതായി ശ്രദ്ധയില്‍പ്പെട്ടത്. അടുത്തെത്തി നോക്കിയപ്പോഴാണ് പാമ്പിനെ കണ്ടത്. അപ്പോഴെക്കും വീട്ടുകാരും ഓടിയെത്തി. പാമ്പിനെ താഴെ ഇറക്കാന്‍ നോക്കിയപ്പോള്‍ പെട്രോള്‍ ടാങ്കിന് ഇടയിലേക്ക് പാമ്പ് ചുരുങ്ങി. ഒടുവില്‍ അടുത്ത സുഹൃത്തുക്കളെ വിളിച്ചുവരുത്തുകയായിരുന്നു.  പാമ്പിനെ വിദഗ്ദമായി പിടികൂടി സമീപത്തെ കാടിനുള്ളില്‍ കൊണ്ടുപോയി തുറന്നു വിട്ടു. 

ഉഗ്ര വിഷമുള്ള അണലി കുഞ്ഞിനെയാണ് ബൈക്കില്‍ നിന്നും കണ്ടെത്തിയതെന്നാണ് പൊലീസുകാരന്‍ പറയുന്നത്. പിന്നീട്  ചിത്രം കണ്ട് പലരും അത് പെരുമ്പാമ്പിന്റെ കുഞ്ഞാണെന്നും പറയുന്നതായി ഷിനോജ് പറയുന്നു. ദിവസങ്ങളായി മാവൂര്‍ മേഖലയില്‍ കനത്ത മഴയാണ്. താഴ്‌നന്ന പ്രദേശങ്ങളൊക്കെ വെള്ളത്തിലാണ്. പൊലീസ് സ്റ്റേഷന് തൊട്ടടുത്തും വെള്ളക്കെട്ടുണ്ട്. അങ്ങനെ ഒഴുകി വന്ന് സുരക്ഷിത ഇടം തേടിയാകും പാമ്പിന്‍ കുഞ്ഞ് ബൈക്കില്‍ ഇരുപ്പ് ഉറപ്പിച്ചതെന്നാണ് ഷിനോജ് പറയുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com