ബഫര്‍ സോണ്‍: സംസ്ഥാനം സുപ്രീം കോടതിയെ സമീപിക്കും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th July 2022 05:42 PM  |  

Last Updated: 14th July 2022 05:42 PM  |   A+A-   |  

ak saseendran

മന്ത്രി എ കെ ശശീന്ദ്രന്‍ /ഫയല്‍ ചിത്രം

 

തിരുവനന്തപുരം: ബഫര്‍ സോണ്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കും. ഞായറാഴ്ച അഡ്വക്കറ്റ് ജനറലുമായും മുഖ്യവനപാലകനുമായും ചര്‍ച്ച നടത്തും. അതിനുശേഷം തിരുത്തല്‍ ഹര്‍ജിയാണോ പുനഃപരിശോധനാ ഹര്‍ജിയാണോ നല്‍കേണ്ടതെന്നു തീരുമാനിക്കുമെന്ന് വനം മന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു,

കേന്ദ്ര വനം, പരിസ്ഥിതി മന്ത്രി ഓഗസ്റ്റ് 12ന് സംസ്ഥാനം സന്ദര്‍ശിക്കിക്കുമെന്ന് മന്ത്രി പറഞ്ഞു. വനാതിര്‍ത്തിക്കുപുറത്ത് ഒരു കിലോമീറ്റര്‍ വരെ സംരക്ഷിതമേഖലയാക്കാമെന്ന 2019ലെ മന്ത്രിസഭാ തീരുമാനം പുനഃപരിശോധിക്കുമെന്ന് മന്ത്രി നിയമസഭയില്‍ പറഞ്ഞിരുന്നു. 

ജനവാസ മേഖല പൂര്‍ണമായി ഒഴിവാക്കണമെന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാടിന് തിരിച്ചടിയാണ് സുപ്രീം കോടതി വിധിയെന്നും ബഫര്‍സോണ്‍ ഒഴിവാക്കാന്‍ കേന്ദ്രം നിയമം നിര്‍മ്മിക്കണമെന്നും നിയമസഭ നേരത്തെ പ്രമേയം പാസാക്കിയിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ബത്തേരിയില്‍ വീണ്ടും കടുവയിറങ്ങി, വളര്‍ത്തുനായയെ കടിച്ചുകൊന്നു; ഭീതിയില്‍ നാട്ടുകാര്‍ - വീഡിയോ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ