തൃശൂരില്‍ ശക്തമായ കാറ്റ്: വീടിന് മുകളില്‍ മരം വീണു, (വീഡിയോ)

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th July 2022 05:49 PM  |  

Last Updated: 14th July 2022 05:49 PM  |   A+A-   |  

tree

വീഡിയോ സ്‌ക്രീന്‍ഷോട്ട്‌

 

തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ ശക്തമായ കാറ്റും മഴയും. മരങ്ങള്‍ കടപുഴകിവീണ് നാശനഷ്ടം. തൃപ്രയാര്‍, ആലപ്പാട് വില്ലേജുകളില്‍ ശക്തമായ കാറ്റാണുണ്ടായത്. പത്താരത്ത് യശോദയുടെ വീടിന്റെ മേല്‍ക്കൂരയിലെ മരം വീണു. ഇവരെ ബന്ധുവീടിലേക്ക് മാറ്റി. 
  
പത്താരത്ത് അനീഷ് ബാബു, പനമുക്കത്ത് പ്രദീപ്, വെളുത്തുപറമ്പില്‍ ബാലതിലകന്‍, കുന്നത്ത് ഷാജിലാല്‍ എന്നിവരുടെ വീടുകളുടെ മേല്‍ക്കൂര ഭാഗികമായി തകര്‍ന്നു. ആളപായമില്ല. 

ഈ വാർത്ത കൂടി വായിക്കാം ബത്തേരിയില്‍ വീണ്ടും കടുവയിറങ്ങി, വളര്‍ത്തുനായയെ കടിച്ചുകൊന്നു; ഭീതിയില്‍ നാട്ടുകാര്‍ - വീഡിയോ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ