ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി വീടിനുള്ളില്‍ മരിച്ച നിലയില്‍; ഓണ്‍ലൈന്‍ ഗെയിം കളിച്ചിരുന്നതായി ബന്ധുക്കള്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th July 2022 06:34 AM  |  

Last Updated: 16th July 2022 06:34 AM  |   A+A-   |  

dead

പ്രതീകാത്മക ചിത്രം


എലപ്പുള്ളി: പാലക്കാട് ഒൻപതാം ക്ലാസ് വിദ്യാർഥിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.  തേനാരി കാരാങ്കോട് കളഭത്തിൽ ഉദയാനന്ദ് – രാധിക ദമ്പതികളുടെ ഏക മകനായ യു അമർത്യ (14) ആണു മരിച്ചത്.

ഒഴിവുസമയങ്ങളിൽ അമർത്യ മൊബൈൽ ഫോണിൽ ഓൺലൈൻ ഗെയിം കളിക്കാറുണ്ട്. ഗെയിമിലെ രംഗങ്ങൾ അനുകരിക്കാനുള്ള ശ്രമത്തിനിടെയാകാം മരിച്ചതെന്നു സംശയിക്കുന്നതായി ബന്ധുക്കളും രക്ഷിതാക്കളും പൊലീസിനു മൊഴി നൽകി. പാലക്കാട് ഭാരത്‌ മാതാ സ്കൂൾ വിദ്യാർഥിയാണ് അമർത്യ.

മൊബൈൽ ഫോൺ ഉൾപ്പെടെ പരിശോധിച്ച ശേഷമാകും വ്യക്തത വരിക‌. രക്ഷിതാക്കളുടെയും ബന്ധുക്കളുടെയും മൊഴി രേഖപ്പെടുത്തി. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചെന്നും കസബ പൊലീസ് അറിയിച്ചു. 

ഈ വാർത്ത കൂടി വായിക്കൂ 

മുല്ലപ്പെരിയാറിൽ ജലനിരപ്പ് 134.30 അടിയായി; സ്പിൽ വേ ഷട്ടർ തുറന്നേക്കും, ആശങ്ക വേണ്ടെന്ന് കളക്ടർ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ