'പെട്ടെന്നുണ്ടായ ക്ഷോഭത്തില്‍ സംഭവിച്ചതാണ്, മനസ്സില്‍ ഉദ്ദേശിച്ചതല്ല പുറത്തുവന്നത്'; എം എം മണിക്കെതിരായ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് കെ സുധാകരന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th July 2022 08:47 PM  |  

Last Updated: 18th July 2022 08:47 PM  |   A+A-   |  

k sudhakaran

കെ സുധാകരന്‍ / ഫയല്‍ ചിത്രം

 

തിരുവനന്തപുരം: മുന്‍ മന്ത്രിയും സിപിഎം നേതാവുമായ എം എം മണിക്കെതിരെ വാര്‍ത്താസമ്മേളനത്തില്‍ നടത്തിയ അധിക്ഷേപ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. 'പെട്ടെന്നുണ്ടായ ക്ഷോഭത്തില്‍ അധികം ചിന്തിക്കാതെ പ്രതികരിച്ചു പോയതാണ്.  മനസ്സില്‍ ഉദ്ദേശിച്ച കാര്യമല്ല പുറത്തേക്ക് വന്നതും. തെറ്റിനെ തെറ്റായി തന്നെ കാണുന്നു. യാതൊരു ന്യായീകരണത്തിനും മുതിരാതെ അതില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നു.'- കെ സുധാകരന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

മഹിളാ കോണ്‍ഗ്രസ് പ്രകടനത്തില്‍ എം എം മണിയെ ആക്ഷേപിക്കുന്ന വിധത്തില്‍ ബാനര്‍ വച്ചതിനെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ സുധാകരന്‍ പറഞ്ഞ മറുപടിയാണ് വിവാദമായത്. 'അത് തന്നെയല്ലേ അദ്ദേഹത്തിന്റെ മുഖം, ഒറിജനല്ലാണ്ട് കാണിക്കാന്‍ പറ്റുമോ?. അങ്ങനെ ആയിപ്പോയതിന് ഞങ്ങളെന്ത്  പിഴച്ചു. സൃഷ്ടാവിനോട് പറയുകയെന്നാല്ലാതെ'.- എം എം മണിയെ കുറിച്ച് സുധാകരന്‍ പറഞ്ഞ ഈ വാക്കുകളാണ് വിവാദമായത്.

കുറിപ്പ്: 

ഇന്നത്തെ പത്രസമ്മേളനത്തില്‍ നടത്തിയൊരു പരാമര്‍ശം വേണ്ടിയിരുന്നില്ലെന്ന് പിന്നീട് ആലോചിച്ചപ്പോള്‍ തോന്നി. 
ഒരുപാട് മനുഷ്യരെ അകാരണമായി ആക്ഷേപിച്ചൊരു ആളെക്കുറിച്ച് ചോദ്യം വന്നപ്പോള്‍, പെട്ടെന്നുണ്ടായ ക്ഷോഭത്തില്‍ അധികം ചിന്തിക്കാതെ പ്രതികരിച്ചു പോയതാണ്.  മനസ്സില്‍ ഉദ്ദേശിച്ച കാര്യമല്ല പുറത്തേക്ക് വന്നതും. 
തെറ്റിനെ തെറ്റായി തന്നെ കാണുന്നു. യാതൊരു ന്യായീകരണത്തിനും മുതിരാതെ അതില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

'ആള്‍ക്കുരങ്ങിനെ പോലയല്ലേ എംഎം മണിയുടെ മുഖം?; ഞങ്ങളെന്ത് പിഴച്ചു'; അധിക്ഷേപിച്ച് സുധാകരന്‍

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ