'സ്വന്തം ഭാവിയാണോ അടിവസ്ത്രമാണോ വലുത്? മോശം പെരുമാറ്റം മൂലം പരീക്ഷ നന്നായി എഴുതാനായില്ല'

സ്വന്തം ഭാവിയാണോ അടിവസ്ത്രമാണോ വലുത് എന്നായിരുന്നു ജീവനക്കാരിയുടെ ചോദ്യം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊല്ലം: നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് പരിശോധനാ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ജീവനക്കാരില്‍ നിന്ന് വളരെ മോശം പെരുമാറ്റമാണ് ഉണ്ടായതെന്ന് പരാതിക്കാരിയായ പെണ്‍കുട്ടി. സ്വന്തം ഭാവിയാണോ അടിവസ്ത്രമാണോ വലുത് എന്നായിരുന്നു ജീവനക്കാരിയുടെ ചോദ്യമെന്ന് അടിവസ്ത്രം അഴിപ്പിച്ച കേസിലെ പരാതിക്കാരിയായ പെണ്‍കുട്ടി പറഞ്ഞു. 

അടിവസ്ത്രം അഴിപ്പിച്ചതിനാല്‍ മുടി മുന്‍പിലിട്ടാണ് പരീക്ഷ എഴുതിയതെന്ന് പെണ്‍കുട്ടി പറയുന്നു. അഴിപ്പിച്ച അടിവസ്ത്രം സൂക്ഷിക്കാന്‍ പോലും സ്ഥലം നല്‍കിയില്ല. സ്‌കാനിങ് ആണെന്ന് പറഞ്ഞാണ് പരിശോധനാ സ്ഥലത്തേക്ക് എത്തിച്ചത്. രണ്ട് ക്യൂ ആയി നിര്‍ത്തിയിരിക്കുന്നത് കണ്ടു. ഒന്നില്‍ ഹുക്ക് ഇല്ലാത്ത അടിവസ്ത്രം ഇട്ടിരിക്കുന്ന കുട്ടികള്‍. മറ്റൊന്നില്‍ ഹുക്ക് ഉള്ള
അടിവസ്ത്രം ഇട്ട കുട്ടികളും, പരാതിക്കാരിയായ പെണ്‍കുട്ടി പറയുന്നു. 

പരീക്ഷ കഴിഞ്ഞും അടിവസ്ത്രം ധരിക്കാന്‍ അനുവദിച്ചില്ല

അടിവസ്ത്രം ഊരി വെക്കാന്‍ സ്ഥലം ഉണ്ടാവും എന്നാണ് കരുതിയത്. എല്ലാവരുടേയും അടിവസ്ത്രം ടേബിളില്‍ കൂട്ടിയിട്ടു. പല കുട്ടികളും ഈ സമയം കരയുകയായിരുന്നു. ഇത് കണ്ട് എന്തിനാണ് കരയുന്നത് എന്നായിരുന്നു ജീവനക്കാരുടെ ചോദ്യം. പരീക്ഷ കഴിഞ്ഞ് പോവുന്ന സമയം ഇവിടെ നിന്ന് അടിവസ്ത്രം ഇട്ട് പോകണ്ട, ഇടാതെ കയ്യില്‍ ചുരുട്ടി പിടിച്ചുകൊണ്ട് പോയാല്‍ മതി എന്നാണ് പറഞ്ഞത് എന്നും പെണ്‍കുട്ടി പറയുന്നു. 

ജീവനക്കാരുടെ പെരുമാറ്റം മൂലം പരീക്ഷ നന്നായി എഴുതാന്‍ കഴിഞ്ഞില്ല.ശരീരത്തില്‍ ലോഹ വസ്തുക്കള്‍ പാടില്ലെന്ന് പറഞ്ഞാണ് ഹുക്ക് ഉള്ള അടിവസ്ത്രങ്ങള്‍ ഊരിപ്പിച്ചത് എന്നും പെണ്‍കുട്ടി പറയുന്നു. ചടയമംഗലം പൊലീസ് പെണ്‍കുട്ടിയുടെ വീട്ടിലെത്തി മൊഴിയെടുത്തു.

 എന്നാല്‍ ഇത്തരത്തില്‍ ഒരു പ്രശ്‌നം നടന്നിട്ടില്ലെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ മനസിലാക്കാനായത് എന്നാണ് എന്‍ടിഎ ഡിജി വിനീത് ജോഷി പ്രതികരിച്ചത്. രാജ്യത്ത് ഈ സെന്ററില്‍ നിന്ന് മാത്രമാണ് ഇത്തരമൊരു പരാതി വന്നത്. പൊലീസ് അന്വേഷണവുമായി സഹകരിക്കും എന്നും എന്‍ടിഎ ഡിജി പറഞ്ഞു. ആയൂര്‍ മാര്‍ത്തോമ്മാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ടെക്‌നോളജിയില്‍ പരീക്ഷയെഴുതാനെത്തിയ വിദ്യാര്‍ഥിനികള്‍ക്കാണ് ദുരനുഭവം.

അടിവസ്ത്രം അഴിച്ചുള്ള പരിശോധന അനുവദനീയമല്ല. ഡ്രസ് കോഡില്‍ ഇത്തരം നടപടികള്‍ അനുവദിക്കുന്നില്ലെന്നും എന്‍ടിഎ പറയുന്നു. പെണ്‍കുട്ടിയുടെ വസ്ത്രത്തിന് മുകളില്‍ ഒരു മെറ്റല്‍ ബട്ടണ്‍ ഉണ്ടായിരുന്നു. കുട്ടിയുടെ രക്ഷിതാവിനെ കോളജില്‍ വിശ്രമിക്കാന്‍ അനുവദിക്കാതിരുന്നതാണ് പരാതിക്ക് കാരണമെന്നും എന്‍ടിഎ വ്യക്തമാക്കുന്നു.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com