വിലങ്ങുമായി മുങ്ങി; 14വര്‍ഷത്തിന് ശേഷം പ്രതി പിടിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th July 2022 05:40 PM  |  

Last Updated: 20th July 2022 05:40 PM  |   A+A-   |  

twq arrested

പ്രതീകാത്മക ചിത്രം

 

കോട്ടയം: കള്ളനോട്ട് കേസില്‍ പിടിയിലായ ശേഷം തെളിവെടുപ്പ് നടത്തുന്നതിനിടെ, കൈവിലങ്ങുമായി രക്ഷപ്പെട്ട പ്രതി 14വര്‍ഷത്തിന് ശേഷം പിടിയില്‍. ആര്‍പ്പൂക്കര സ്വദേശി മിഥുനാണ് പിടിയിലായത്. ഡല്‍ഹയില്‍ നിന്നാണ് ഇയാളെ ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയിലെടുത്തത്.

മെഡിക്കല്‍ കോളജ് ആശുപത്രിക്കു സമീപമുള്ള പെട്രോള്‍ പമ്പില്‍നിന്നു പെട്രോള്‍ അടിച്ചശേഷം നല്‍കിയ നോട്ടില്‍ സംശയം തോന്നിയ ജീവനക്കാര്‍ വിവരം പൊലീസില്‍ അറിയിക്കുകയും അറസ്റ്റിലാകുകയുമായിരുന്നു. പ്രതിയുമായി ഗാന്ധിനഗര്‍ പൊലീസ് സംഘം പമ്പില്‍ തെളിവെടുപ്പിന് എത്തി. ഈ സമയം ഇവിടെ നിന്നു പ്രതി കൈവിലങ്ങുമായി രക്ഷപ്പെടുകയായിരുന്നു. 

പിന്നീട് കേസ് െ്രെകംബ്രാഞ്ചിന് കൈമാറി. അന്വേഷണം തുടരുന്നതിനിടെയാണ് മിഥുന്‍ ഡല്‍ഹിയിലുണ്ടെന്ന വിവരം ലഭിച്ചത്. അനൂപ് ജോസിന്റെ നേതൃത്വത്തിലുള്ള സംഘം ഡല്‍ഹിയിലെ മയൂര്‍വിഹാറിലെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കാം

 86,940 അടയ്ക്കണം;  ഇന്‍ഡിഗോയുടെ മറ്റൊരു ബസിന് കൂടി പിഴയിട്ട് മോട്ടോര്‍ വാഹനവകുപ്പ്

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ