വിമാനത്തിലെ പ്രതിഷേധം: ഇപി ജയരാജനെതിരെ കേസ് എടുക്കണമെന്ന് ഹര്‍ജി; ഉച്ചയ്ക്ക് വിധി പറയും

തിരുവനന്തപുരം ജ്യൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിതിയാണ് ഉച്ചയ്ക്ക് ശേഷം വിധി പറയുക.
വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം/ ഇപി ജയരാജൻ
വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം/ ഇപി ജയരാജൻ

തിരുവനന്തപുരം: വിമാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്‌തെന്ന പരാതിയില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനെതിരെ കേസ് എടുക്കണമെന്ന ഹര്‍ജിയില്‍ ഇന്ന് വിധി പറയും. തിരുവനന്തപുരം ജ്യൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിതിയാണ് ഉച്ചയ്ക്ക് ശേഷം വിധി പറയുക.

വിമാനപ്രതിഷേധക്കേസില്‍ ഇപി ജയരാജനെയും പ്രതിചേര്‍ക്കണമെന്ന് പ്രതികളായവര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ജയരാജനെതിരെ പൊലീസ് നടപടി സ്വീകരിച്ചില്ലെങ്കില്‍ നിയമപരമായി നീങ്ങുമെന്നും ഇവര്‍ അറിയിച്ചിരുന്നു. ഇതനുസരിച്ചാണ് കേസിലെ പ്രതികളായ ഫര്‍സീന്‍ മജീദും ആര്‍കെ നവീന്‍കുമാറും
തിരുവനന്തപുരം ജില്ലാ കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. ഈ ഹര്‍ജിയില്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം കോടതി വിധി പറയും.

എന്നാല്‍ ജയരാജനെതിരെ കേസ് എടുക്കില്ലെന്ന് ഇന്നലെ മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു, മുഖ്യമന്ത്രിയെ ആക്രമിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രതികള്‍ വിമാനത്തില്‍ കയറിയത്. എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനും ഗണ്‍മാനും അവസരോചിതമായി തടഞ്ഞതുകൊണ്ടാണ് മുഖ്യമന്ത്രിക്ക് നേരെ അനിഷ്ടസംഭവങ്ങള്‍ നടക്കാതിരുന്നതെന്നുമായിരുന്നു പിണറായിയുടെ പരാമര്‍ശം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com