'സിവിക് ചന്ദ്രനെ അറസ്റ്റ് ചെയ്യണം'- സാമൂഹിക പ്രവർത്തകരുടെ സംയുക്ത പ്രസ്താവന

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd July 2022 06:50 PM  |  

Last Updated: 23rd July 2022 06:50 PM  |   A+A-   |  

civic_chandran

സിവിക് ചന്ദ്രന്‍

 

കോഴിക്കോട്: സിവിക് ചന്ദ്രനെതിരെയുള്ള ലൈംഗിക പീഡന പരാതിയില്‍ അന്വേഷണം വേഗത്തിലാക്കണമെന്നും അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് സാംസ്‌കാരിക- സാമൂഹിക പ്രവര്‍ത്തകര്‍. ഈ ആവശ്യവുമായി സാംസ്കാരിക സാമൂഹിക രം​ഗത്തെ പ്രമുഖർ ഒപ്പുവെച്ച് സംയുക്ത പ്രസ്താവന ഇറക്കി. 

കെകെ കൊച്ച്, ഡോ. സിഎസ് ചന്ദ്രിക, സണ്ണി എം കപിക്കാട്, അശോകന്‍ ചരുവില്‍, ഡോ. രേഖാരാജ്, ശീതള്‍ ശ്യാം, അഡ്വ. ഹരീഷ് വാസുദേവന്‍, കെ അജിത, സുജ സൂസന്‍ ജോര്‍ജ്, ബിന്ദു അമ്മിണി, ജിയോ ബേബി, എച്മുക്കുട്ടി, ഡോ. ധന്യ മാധവ്, ലാലി പിഎം തുടങ്ങി നൂറോളം പേരാണ് സംയുക്ത പ്രസ്താവനയില്‍ ഒപ്പു വെച്ചത്.

സാഹിത്യകാരിയായ യുവതി സിവിക് ചന്ദ്രനെതിരെ നല്‍കിയ പരാതിയിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി. മതിയായ തെളിവുകള്‍ ലഭിച്ചാല്‍ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു. വടകര ഡിവൈഎസ്പിക്കാണ് കേസിന്റെ അന്വേഷണച്ചുമതല. 

ഈ വാർത്ത കൂടി വായിക്കാം 

തൃശൂരില്‍ യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ചു; സ്വകാര്യഭാഗത്ത് ബിയര്‍ബോട്ടില്‍ കയറ്റി; ഭര്‍ത്താവും ബന്ധുവും അറസ്റ്റില്‍

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ