ഗുരുവായൂരില്‍ വാഹനമിടിച്ച് പരുക്കേറ്റ നായയുടെ ശരീരത്തില്‍ വെടിയുണ്ട; അന്വേഷണം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th July 2022 09:57 AM  |  

Last Updated: 25th July 2022 09:57 AM  |   A+A-   |  

stray dog

പ്രതീകാത്മക ചിത്രം

 

ഗുരുവായൂര്‍: വാഹനമിടിച്ച് പരുക്കേറ്റ നായയുടെ ശരീരത്തില്‍ വെടിയുണ്ട കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. മൃഗസംരക്ഷകന്‍  പ്രദീപ് പയ്യൂര്‍ ഒരേദിവസം പാലക്കാടുനിന്നും ഗുരുവായൂരില്‍ നിന്നും രക്ഷിച്ച നായ്ക്കളുടെ ശരീരത്തിലാണ് വെടിയുണ്ടകള്‍ കണ്ടത്. മണ്ണൂത്തി വെറ്റിനറി ആശുപത്രിയില്‍ നടത്തിയ എക്‌സ്‌റേ പരിശോധനയിലാണ് ഇക്കാര്യം
കണ്ടെത്തിയത്. 

നായ്ക്കള്‍ റോഡപകടങ്ങളില്‍പ്പെട്ടും മറ്റും പരിക്കേറ്റ് കിടക്കുന്നതുകണ്ടാല്‍ നാട്ടുകാര്‍ പ്രദീപിനെ വിളിക്കാറുണ്ട്. ഇദ്ദേഹം നായ്ക്കള്‍ക്കായി  പാലക്കാട് സനാതന അനിമല്‍ ആശ്രമം എന്നപേരില്‍ സംരക്ഷണകേന്ദ്രം നടത്തുന്നുണ്ട്. വ്യാഴാഴ്ച പാലക്കാട് സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റിയ ശേഷമാണ് അദ്ദേഹം ഗുരുവായൂരില്‍ എത്തിയത്.

ഇന്നലെ നായ്ക്കളുടെ ചികിത്സയുടെ ഭാഗമായി മണ്ണൂത്തി വെറ്റിനറി ആശുപത്രിയില്‍ എക്‌സ്‌റേ എടുത്തപ്പോഴാണ് ശരീരത്തില്‍ വെടിയുണ്ട കണ്ടതെന്ന് പ്രദീപ് പയ്യൂര്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കാം 

മുഖത്തെ പാടിൽ സംശയം, ഭർതൃവീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം തുടങ്ങി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ