20,000 പേർക്ക് ഉടൻ തൊഴിൽ; 7,000 കോടി രൂപയുടെ നിക്ഷേപ വാ​ഗ്ദാനം- മുഖ്യമന്ത്രി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th July 2022 06:22 PM  |  

Last Updated: 26th July 2022 06:30 PM  |   A+A-   |  

pinarayi

വീഡിയോ ദൃശ്യം

 

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യവസായ രം​ഗത്ത് ​ഗണ്യമായ പുരോ​ഗതി ഉണ്ടായതായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം വ്യവസായ സൗഹൃദ സംസ്ഥാനമായി മാറിയെന്നും അദ്ദേഹം വ്യക്തമാക്കി. വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. 

7,000 കോടി രൂപയുടെ നിക്ഷേപ വാ​ഗ്ദാനം ലഭിച്ചതായി അദ്ദേഹം പറഞ്ഞു. കൂടുതൽ നിക്ഷേപങ്ങൾ ആകർഷിക്കുക എന്നതാണ് സർക്കാരിന്റെ നയമെന്നും അദ്ദേഹം പറഞ്ഞു. 

കൊച്ചി കാക്കനാട് ടിസിഎസുമായി ചേർന്ന് 1,200 കോടിയുടെ പദ്ധതികൾ നടപ്പിലാക്കും. 20,000 പേർക്ക് ഇതുവഴി തൊഴിൽ ലഭിക്കും. ടാറ്റ എലക്സിയിൽ നിന്ന് 75 കോടിയുടെ നിക്ഷേപ വാ​ഗ്ദാനം ലഭിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി. കൊച്ചി- ബം​ഗളൂരു വ്യാവസായ ഇടനാഴിക്ക് 70 ശതമാനം ഭൂമി ഏറ്റെടുത്തു. എംഎസ്എംഇ മേഖലയിൽ 1,416 കോടിയുടെ പാക്കേജ് നടപ്പിലാക്കി.

കഴിഞ്ഞ വർഷം കെഎസ്ഐഡിസി വഴി1,522 കോടിയുടെ നിക്ഷേപം ലഭിച്ചു. ഈ നിക്ഷേപങ്ങളിലൂടെ 20,900 പേർക്ക് തൊഴിൽ ലഭിച്ചു. 

സംരംഭകരുടെ പരാതികളിൽ നടപടികൾ വൈകിയാൽ ഉദ്യോ​ഗസ്ഥരിൽ നിന്നു പിഴ ഈടാക്കും. സ്വകാര്യ മേഖലയിലെ വ്യവസായ പാർക്കുകൾക്ക് പൂർണ പിന്തുണ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ഈ വാർത്ത കൂടി വായിക്കൂ

'കേന്ദ്രം കൈയൊഴിഞ്ഞില്ലേ? കെ റെയിലില്‍ ഇനി എന്ത്?'; തല്‍സ്ഥിതി ആരാഞ്ഞ് ഹൈക്കോടതി

സമകാലിക മലയാളം ഇപ്പോൾ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ