ഇഡിക്കെതിരായ പ്രതിഷേധം; വിഡി സതീശന്‍ അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th July 2022 01:56 PM  |  

Last Updated: 27th July 2022 01:56 PM  |   A+A-   |  

delhi_protest

ഡല്‍ഹിയിലെ കോണ്‍ഗ്രസ് പ്രതിഷേധം

 

തിരുവനന്തപുരം:  നാഷണല്‍ ഹെറാള്‍ഡ് കേസിലെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ ചോദ്യം ചെയ്യലിലും ഇഡി നടപടികളിലും പ്രതിഷേധിച്ച് രാജ്ഭവനിലേക്ക് കോണ്‍ഗ്രസ് മാര്‍ച്ച്.  പ്രതിപക്ഷനേതാവ് വിഡി സതീശന്‍, രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കന്‍മാരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ വലിയ പ്രതിഷേധമാണ് നടന്നത്. പാര്‍ലമെന്റില്‍ നിന്നും കാല്‍നടയായി രാഷ്ട്രപതി ഭവനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയ കോണ്‍ഗ്രസ് എംപിമാരെ അറസ്റ്റ് ചെയ്തു. എഐസിസി ആസ്ഥാനത്ത്  പ്രതിഷേധിച്ച പ്രവര്‍ത്തകരും ഡല്‍ഹി പൊലീസും തമ്മില്‍ ഏറ്റുമുട്ടി. 

പാര്‍ലമെന്റില്‍ നിന്നാണ് എംപിമാര്‍ പ്രതിഷേധവുമായി രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് നടത്തിയത്. എന്നാല്‍ മാര്‍ച്ച് വിജയ് ചൗക്കില്‍ പൊലീസ് തടഞ്ഞു. മാര്‍ച്ച് നയിച്ച കെ സി വേണുഗോപാല്‍, മുകള്‍ വാസ്‌നിക്ക് അടക്കമുള്ള എംപിമാരെ അറസ്റ്റ് ചെയ്ത് നീക്കി. എഐസിസി ആസ്ഥാനത്തും വനിതകള്‍ അടക്കമുള്ള പ്രവര്‍ത്തകരെ പൊലീസ് ബലപ്രയോഗത്തിലൂടെ  നീക്കി.

ഈ വാർത്ത കൂടി വായിക്കാം 

സില്‍വര്‍ലൈനിന് ബദല്‍തേടി ബിജെപി;  വി മുരളീധരന്റെ നേതൃത്വത്തില്‍ റെയില്‍വേ മന്ത്രിയെ കാണും

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ