ആഴിമലയിലെ കിരണിന്റെ മരണം; പെണ്‍സുഹൃത്തിന്റെ സഹോദരന്‍ അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th July 2022 11:53 AM  |  

Last Updated: 28th July 2022 11:53 AM  |   A+A-   |  

kiran_aazhimala

കിരണ്‍

 


തിരുവനന്തപുരം: ആഴിമലയില്‍ പെണ്‍സുഹൃത്തിനെ കാണാനെത്തിയ കിരണിന്റെ മരണവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ സഹോദരന്‍ അറസ്റ്റില്‍. കേസില്‍ രണ്ടാം പ്രതിയാണ് അറസ്റ്റിലായ സജിത് കുമാര്‍. കേസില്‍ ഒന്നാം പ്രതിയായ സഹോദരി ഭര്‍ത്താവ് ആഴിമല സ്വദേശി രാജേഷ് ഇന്നലെ കീഴടങ്ങിയിരുന്നു. കിരണിനെ മര്‍ദ്ദിച്ച മൂവര്‍ സംഘത്തിലെ അരുണിനായുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജ്ജിതമാക്കി.

കുളച്ചിലില്‍ നിന്ന് കണ്ടെടുത്തത് ആഴിമലയില്‍ കാണാതായ കിരണിന്റെ മൃതദേഹമെന്ന് സ്ഥിരീകരിച്ചിരുന്നു. ഡിഎന്‍എ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. സുഹൃത്തായ പെണ്‍കുട്ടിയെ കാണാനെത്തിയ കിരണിനെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. 

നാരുവാമൂട് സ്വദേശി കിരണിനെ ജൂലൈ 9നാണ് കാണാതായത്. പെണ്‍കുട്ടിയുടെ ബന്ധുക്കളായ മൂന്ന് പേര്‍ ചേര്‍ന്ന് കിരണിനെ തട്ടിക്കൊണ്ടു പോയി മര്‍ദ്ദിച്ചു എന്നായിരുന്നു കേസ്.

ഈ വാര്‍ത്ത കൂടി വായിക്കൂ

പ്രാഥമിക ആവശ്യത്തിനായി വീടിന് പുറത്തിറങ്ങി; അട്ടപ്പാടിയില്‍ യുവതിയെ കാട്ടാന ചവിട്ടിക്കൊന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ