എല്‍ഡിഎഫ് നയം തല്‍ക്കാലം മാറ്റിവച്ചു; സജി ചെറിയാന്റെ സ്റ്റാഫുകള്‍ മറ്റുവകുപ്പുകളിലേക്ക്

ഇവര്‍ക്ക് പെന്‍ഷന്‍ ഉറപ്പാക്കാനാണ്, മന്ത്രിമാരുടെ സ്റ്റാഫില്‍ 25 പേര്‍ മതിയെന്ന എല്‍ഡിഎഫ് തീരുമാനം മറികടന്നുള്ള നിയമനം.
സജി ചെറിയാന്‍/ഫയല്‍
സജി ചെറിയാന്‍/ഫയല്‍

തിരുവനന്തപുരം: മന്ത്രിസ്ഥാനം രാജിവച്ച സജി ചെറിയാന്റെ സ്റ്റാഫില്‍ ഉണ്ടായിരുന്നവരെ മറ്റ് മന്ത്രിമാരുടെ വകുപ്പുകളിലേക്ക് മാറ്റി നിയമിച്ചു. മന്ത്രിമാരായ മുഹമ്മദ് റിയാസ്, വി അബ്ദുറഹിമാന്‍, വിഎന്‍ വാസവന്‍ എന്നിവരുടെ വകുപ്പുകളിലേക്കാണ് മാറ്റിയത്. ഇവര്‍ക്ക് പെന്‍ഷന്‍ ഉറപ്പാക്കാനാണ്, മന്ത്രിമാരുടെ സ്റ്റാഫില്‍ 25 പേര്‍ മതിയെന്ന എല്‍ഡിഎഫ് തീരുമാനം മറികടന്നുള്ള നിയമനം.

സജി ചെറിയാന്റെ സ്റ്റാഫില്‍ ഉണ്ടായിരുന്ന അഞ്ച് പേരെ വീതം മുഹമ്മദ് റിയാസിന്റെയും വി അബ്ദുറഹിമാന്റെയും വകുപ്പുകളിലേക്കാണ് മാറ്റിയത്. ഇതോടെ ഈ മന്ത്രിമാരുടെ പഴ്‌സനല്‍ സ്റ്റാഫിന്റെ എണ്ണം 24ല്‍ നിന്ന് 29 ആയി.  സജി ചെറിയാന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന മനു സി പുളിക്കനെ കായികമന്ത്രി വി അബ്ദുറഹിമാന്റെ പ്രൈവറ്റ് സെക്രട്ടറിയാക്കി നിയമിച്ചു.

സജി ചെറിയാന്‍ രാജിവെച്ചതിനു പിന്നാലെ ഈ മാസം 20 വരെ സ്റ്റാഫ് അംഗങ്ങളുടെ കാലാവധി നീട്ടിയിരുന്നു. 21 മുതലാണ് ഇവരെ  മുഹമ്മദ് റിയാസിന്റേയും അബുറഹിമാന്റേയും സ്റ്റാഫിലേക്ക് മാറ്റിയത്. ഭരണഘടന വിരുദ്ധ പ്രസംഗത്തെ തുടര്‍ന്ന് ജൂലൈ ആറാം തിയതിയാണ് സംസ്‌കാരിക, ഫിഷറീസ് മന്ത്രിയായിരുന്ന സജി ചെറിയാന്‍ രാജിവച്ചത്.

മന്ത്രിമാരുടെ പഴ്‌സനല്‍ സ്റ്റാഫില്‍ പരമാവധി 25 പേരേ പാടുള്ളൂ എന്നാണ് എല്‍ഡിഎഫ് നയം. ഇതിനു വിരുദ്ധമായാണ് മുഹമ്മദ് റിയാസിന്റെയും വി അബ്ദുള്‍ റഹിമാന്റെയും പഴ്‌സനല്‍ സ്റ്റാഫില്‍ 29 പേരെ നിയമിച്ചതെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com