സരിത എസ് നായര്‍ ഇത് നേരത്തെ പറഞ്ഞു; ഫോണ്‍ പരിശോധിക്കാന്‍ പോലും സിബിഐ തയ്യാറായില്ല; അപ്പീല്‍ നല്‍കുമെന്ന് ബാലഭാസ്‌കറിന്റെ പിതാവ്

ബാലഭാസ്‌കറിന്റെ ഫോണ്‍ പരിശോധിക്കാന്‍ പോലും സിബിഐ തയ്യാറായില്ല. പണമിടപാടുകളും കാര്യമായി പരിശോധിച്ചില്ല.
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ തുടരന്വേഷണം വേണമെന്ന പിതാവ് ഉണ്ണിയുടെ ഹര്‍ജി തള്ളിയ തിരുവനന്തപുരം സിജെഎം കോടതി വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് പിതാവ് ഉണ്ണി. അപകടം ഉണ്ടാക്കിയത് സ്വര്‍ണക്കടത്തു സംഘമാണെന്നാണ് വിശ്വസിക്കുന്നതെന്ന് ബാലഭാസ്‌കറിന്റെ പിതാവ് കെസി ഉണ്ണി പറഞ്ഞു. തുടക്കം മുതല്‍ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമം നടന്നതായും അദ്ദേഹം പറഞ്ഞു. 

ബാലഭാസ്‌കറിന്റെ ഫോണ്‍ പരിശോധിക്കാന്‍ പോലും സിബിഐ തയ്യാറായില്ല. പണമിടപാടുകളും കാര്യമായി പരിശോധിച്ചില്ല. വിഷ്ണു എന്നയാള്‍ 50 ലക്ഷം രൂപ ബാലഭാസ്‌കറില്‍നിന്നു കടം വാങ്ങിയതായി സിബിഐ ഡിവൈഎസ്പി പറഞ്ഞിരുന്നു. ഡിആര്‍ഐ ബാലഭാസ്‌കറിന്റെ ഫോണ്‍ പിടിച്ചെടുത്ത സമയത്ത് എല്ലാ രേഖകളും മായ്ചിരുന്നു. രേഖകള്‍ മായ്ച്ചാലും കണ്ടുപിടിക്കാനുള്ള സംവിധാനം ഇപ്പോഴുണ്ടെന്നും കെസി ഉണ്ണി പറഞ്ഞു.

പ്രധാന സാക്ഷികളെ പോലും ചോദ്യം ചെയ്യാന്‍ സിബിഐ തയ്യാറായില്ല. നേരത്തെ തന്നെ കേസ് തള്ളുമെന്ന് സരിത എസ് നായര്‍ പറഞ്ഞിരുന്നു. നിലവിലെ അന്വേഷണസംഘത്തെ മാറ്റി മറ്റൊരു അന്വേഷണസംഘത്തെ വെക്കണം. മകനെ കൊലപ്പെടുത്തിയത് സ്വര്‍ണക്കടത്ത് സംഘം തന്നെയാണെന്നും പ്രകാശ് തമ്പി അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചെന്നും ഉണ്ണി പറഞ്ഞു. 

ദേശീയപാതയില്‍ പള്ളിപ്പുറം സിആര്‍പിഎഫ് ക്യാംപ് ജങ്ഷനു സമീപം 2018 സെപ്റ്റംബര്‍ 25ന് പുലര്‍ച്ചെയാണ് ബാലഭാസ്‌കറിന്റെ കാര്‍ അപകടത്തില്‍പ്പെട്ടത്. വിമാനത്താവളത്തിലെ സ്വര്‍ണക്കടത്ത് കേസില്‍ ബാലഭാസ്‌കറിന്റെ സുഹൃത്തുക്കള്‍ പ്രതിയായതോടെയാണ് അപകടത്തെക്കുറിച്ചു ബന്ധുക്കള്‍ക്ക് സംശയമുണ്ടായത്. ബാലഭാസ്‌കറിന്റെ െ്രെഡവറായിരുന്ന അര്‍ജുന്റെ മുന്‍ ക്രിമിനല്‍ പശ്ചാത്തലം സംശയങ്ങള്‍ വര്‍ധിപ്പിച്ചു. ആറ്റിങ്ങല്‍ ഡിവൈഎസ്പി അന്വേഷിച്ച കേസ് പിന്നീട് കുടുംബത്തിന്റെ ആവശ്യപ്രകാരം ക്രൈംബ്രാഞ്ചിനു വിട്ടു.

ബാലഭാസ്‌കര്‍ സഞ്ചരിച്ച വാഹനം ഓടിച്ചത് ഡ്രൈവര്‍ അര്‍ജുനാണെന്ന ഫോറന്‍സിക് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അപകടത്തില്‍ ദുരൂഹതകളില്ലെന്നാണാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. ബാലഭാസ്‌കറിന്റെയും മകളുടെയും മരണത്തിനിടയാക്കിയതു കാറിന്റെ അമിതവേഗം മൂലമാണെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി. അപകടം നടന്ന സ്ഥലത്ത് ദുരൂഹ സാഹചര്യത്തില്‍ ചിലരെ കണ്ടെന്ന കലാഭവന്‍ സോബിയുടെ വെളിപ്പെടുത്തല്‍  ക്രൈംബ്രാഞ്ച് മുഖവിലയ്‌ക്കെടുത്തില്ലെന്ന ആരോപണമുന്നയിച്ചാണ് ബന്ധുക്കള്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്.

2020 ജൂലൈ 29ന് കേസ് ഏറ്റെടുത്ത് സിബിഐ നടത്തിയ അന്വേഷണത്തില്‍ ബാലഭാസ്‌കറിന്റേത് അപകടമരണമാണെന്നും ഡ്രൈവര്‍ അര്‍ജുന്‍ അലക്ഷ്യമായി വാഹനം ഓടിച്ചതാണ് അപകടകാരണമെന്നും കണ്ടെത്തിയിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com