മധ്യവയസ്‌കയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയി ആഭരണങ്ങള്‍ കവര്‍ന്നു; റോഡില്‍ ഉപേക്ഷിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th July 2022 09:40 PM  |  

Last Updated: 29th July 2022 09:40 PM  |   A+A-   |  

kerala police

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: കാറിലെത്തിയ സംഘം മധ്യവയസ്‌കയെ തട്ടിക്കൊണ്ടു പോയി ആഭരണങ്ങള്‍ കവര്‍ന്ന ശേഷം വഴിയില്‍ ഉപേക്ഷിച്ചു. പത്മകുമാരി എന്ന സ്ത്രീയെയാണ് സംഘം തട്ടിക്കൊണ്ടുപോയത്. നേമം മണലിവിള ജംഗ്ഷനില്‍ വച്ചായിരുന്നു സംഭവം. 

കാറിലെത്തിയ സംഘമാണ് സ്ത്രീയെ ബലമായി പിടിച്ചു വണ്ടിയിലേക്ക് കയറ്റിയശേഷം ഇവരുടെ ആഭരണങ്ങള്‍ ഊരിയെടുത്തതിന് വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്ത് എത്തി. 

സിസിടിവികള്‍ പരിശോധിച്ച് വാഹനം തിരിച്ചറിയാന്‍ പൊലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്. പത്മകുമാരിയില്‍ പൊലീസ് വിശദമായ മൊഴി രേഖപ്പെടുത്തി.

ഈ വാർത്ത കൂടി വായിക്കൂ

ബാലഭാസ്‌കറിന്റേത് അപകടമരണം തന്നെ; തുടരന്വേഷണ ഹര്‍ജി കോടതി തള്ളി

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ