ബസ് സ്റ്റാൻഡിൽ കിടന്നുറങ്ങിയ വയോധികനെ തെരുവുനായ്ക്കൾ കടിച്ചു; ​ഗുരുതര പരിക്ക് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st June 2022 12:59 PM  |  

Last Updated: 01st June 2022 12:59 PM  |   A+A-   |  

attacked by dog

പ്രതീകാത്മക ചിത്രം

 

കൽപ്പറ്റ: വയനാട് മേപ്പാടി ബസ് സ്റ്റാൻഡിൽ വച്ച് വയോധികന് തെരുവ് നായ്ക്കൾ കടിച്ച് ഗുരുതരമായി പരിക്കേറ്റു. പാലശ്ശേരി കൊലാട്ട് കുരിക്കൾ മുഹമ്മദ് (88) നാണ് പരിക്കേറ്റത്. തലക്കും നെഞ്ചിനും കൈക്കും പരിക്കേറ്റ ഇയാളെ വൈത്തിരി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബന്ധുക്കളൊന്നുമില്ലാത്ത മുഹമ്മദ് മേപ്പാടി ബസ് സ്റ്റാൻഡിലാണ് കഴിഞ്ഞുവന്നിരുന്നത്. വ്യാഴാഴ്ച പുലർച്ചെ സ്റ്റാൻഡിൽ കിടന്നുറങ്ങുകയായിരുന്ന ഇയാളെ നായ്ക്കൾ ആക്രമിക്കുകയായിരുന്നു. ചോരവാർന്നു നിന്ന മുഹമ്മദിനെ രാവിലെ ടൗണിലെത്തിയ ചുമട്ടുതൊഴിലാളികളാണ് കണ്ടത്. ഇവർ ഉടനെ പൊലീസിൽ വിവരമറിയിച്ചു. പൊലീസെത്തി മുഹമ്മദിനെ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി. തലക്കും കൈക്കും ആഴത്തിൽ മുറിവേറ്റിട്ടുണ്ട്.

ഈ വാർത്ത കൂടി വായിക്കാം 

കഴുത്തിൽ മുഴ, പരിശോധിച്ചപ്പോൾ മൾട്ടി സെൻട്രിക് ലിംഫോമ ; സ്പിറ്റ്‌സ് നായയിൽ അപൂർവയിനം രക്താർബുദം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ