സാമൂഹിക മാധ്യമങ്ങൾ വഴി സൗഹൃദം, ഉപ്പുതറയിൽ പതിനേഴുകാരിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കി, നാലുപേർ അറസ്റ്റിൽ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd June 2022 05:15 PM  |  

Last Updated: 02nd June 2022 05:15 PM  |   A+A-   |  

rape case

പ്രതീകാത്മക ചിത്രം

 

ഇടുക്കി: ഉപ്പുതറയിൽ പതിനേഴുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.  ഉപ്പുതറ സ്വദേശികളായ അഖിൽ രാധാകൃഷ്ണൻ (23), അനന്തു രാജൻ (20), കാഞ്ചിയാർ സ്വദേശി വിഷ്ണു ബിജു (21 ) കരിന്തരുവി സ്വദേശി കിരൺ വനരാജൻ (27) എന്നിവരെയാണ് ഉപ്പുതറ പൊലീസ് അറസ്റ്റ് ചെയ്തത്.

ഒക്ടോബർ മുതൽ ഏപ്രിൽ 22 വരെ പെൺകുട്ടിയെ വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് കേസ്. മൊബൈലിൽ കൂടിയും സാമൂഹിക മാധ്യമങ്ങൾ വഴിയുമാണ് യുവാക്കൾ പെൺകുട്ടിയെ പരിചയപ്പെട്ടത്. പിന്നീട് സൗഹൃദം മുതലെടുത്ത് പലയിടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

ഈ വാർത്ത കൂടി വായിക്കാം 

എല്‍ജെഡി ജെഡിഎസില്‍ ലയിക്കും; മാത്യു ടി തോമസ് പ്രസിഡന്റ്; ഭാരവാഹിത്വം തുല്യമായി വീതിക്കും

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ