'സിപിഎമ്മിനും ഒരു തോറ്റ ആരോഗ്യമന്ത്രിയെ കിട്ടി' 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd June 2022 12:11 PM  |  

Last Updated: 03rd June 2022 12:11 PM  |   A+A-   |  

jo_joseph

ജോ ജോസഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ/ ഫെയ്‌സ്ബുക്ക് ചിത്രം

 

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പോടെ സിപിഎമ്മിനും ഒരു തോറ്റ ആരോഗ്യമന്ത്രിയെ കിട്ടിയെന്ന് പ്രൊഫഷനല്‍ കോണ്‍ഗ്രസ് നേതാവ് ഡോ. എസ്എസ് ലാല്‍. കഴിഞ്ഞ തവണ കഴക്കൂട്ടത്തു സ്ഥാനാര്‍ഥിയായ ലാലിനെ സിപിഎം സൈബര്‍ ഹാന്‍ഡിലുകള്‍ തോറ്റ ആരോഗ്യമന്ത്രി എന്നു വിശേഷിപ്പിക്കുന്നതു പരാമര്‍ശിച്ചാണ് ഫെയ്‌സ്ബുക്കിലെ കുറിപ്പ്. ഇപ്പോഴത്തെ ബഹളമൊക്കെ കഴിയുമ്പോള്‍ ജോ ജോസഫ് കോണ്‍ഗ്രസിലേക്കു വരണമെന്നും ഡോ. ലാല്‍ കുറിപ്പില്‍ പറയുന്നു.

കുറിപ്പ്: 

എന്റെ കോണ്‍ഗ്രസുകാര്‍ കുറച്ച് സമയത്തേയ്ക്ക് എന്നോട് ക്ഷമിക്കണം. ജീവിതത്തില്‍ ആദ്യമായി ഞാന്‍ സി.പി.എമ്മിന്റെ ചില വരികള്‍ കടമെടുക്കുകയാണ്.
'സി.പി.എമ്മിനും ഒരു തോറ്റ ആരോഗ്യമന്ത്രിയെ കിട്ടി' 
ഇനി എന്റെ ഡോക്ടറനിയനോട്. അനിയന്‍ വിഷമിക്കരുത്. അനിയന്‍ യഥാര്‍ത്ഥത്തില്‍ രക്ഷപെട്ടിരിക്കുകയാണ്. വലിയ അപകടം പിടിച്ച പാര്‍ട്ടിയിലാണ് താങ്കള്‍ കഴിഞ്ഞ മാസം ഓടിക്കേറിയത്. 
ആശ്വസിക്കാന്‍ ഒരു വകയും കൂടി ഉണ്ട്. സി.പി.എം ചെയ്തതുപോലെ കോണ്‍ഗ്രസ് പാര്‍ട്ടി ബി.ജെ.പിയുമായി അഡ്ജസ്റ്റ്‌മെന്റ് ഉണ്ടാക്കിയില്ല. അതുകൊണ്ടാണ് മൂന്നാം സ്ഥാനം കിട്ടാതെ രക്ഷപെട്ടത് . 


അനിയന്‍ ഹൃദയചികിത്സ തുടരണം. പാര്‍ട്ടി നോക്കാതെ. അഥവാ രാഷ്ടീയ പ്രവര്‍ത്തനം വേണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ ഈ ബഹളമൊക്കെ കഴിയുമ്പോള്‍ കോണ്‍ഗ്രസിലേയ്ക്ക് വരണം. ഇവിടെ ഒരുപാട് ഡോക്ടര്‍മാര്‍ ഉണ്ട്. പഴയതുപോലെ അവര്‍ 51 വെട്ടൊന്നും വെട്ടില്ല. എല്ലായിടത്തും മാദ്ധ്യങ്ങളും കാമറയും ഉണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ

'മുണ്ടുടുത്ത മോദിക്കേറ്റ കനത്ത തിരിച്ചടി'

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ