കൊച്ചിയില്‍ പട്ടാപ്പകല്‍ അഭിഭാഷകന് നടുറോഡില്‍ മര്‍ദ്ദനം, ജഡ്ജി തത്സമയം ഇടപെട്ടു

ഹൈക്കോടതി അഭിഭാഷകനെ മര്‍ദ്ദിച്ചയാളെ ഹൈക്കോടതി ജഡ്ജി തത്സമയം ഇടപെട്ട് പൊലീസിനെ ഏല്‍പ്പിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: ഹൈക്കോടതി അഭിഭാഷകനെ മര്‍ദ്ദിച്ചയാളെ ഹൈക്കോടതി ജഡ്ജി തത്സമയം ഇടപെട്ട് പൊലീസിനെ ഏല്‍പ്പിച്ചു. അടിയുടെ ആഘാതത്തില്‍ അഭിഭാഷകന്റെ ശ്രവണശേഷിക്ക് തകരാര്‍ സംഭവിച്ചു.  പരിക്കേറ്റ അഭിഭാഷകന്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. 

എറണാകുളം ഫോര്‍ ഷോര്‍ റോഡില്‍ ഇന്ന് രാവിലെ 10 മണിക്കാണ് സംഭവം നടന്നത്.ഹൈക്കോടതിയിലേക്ക് കാറില്‍ പോകുകയായിരുന്ന അഡ്വ. ലിയോ ലൂക്കോസിനാണ് മര്‍ദ്ദനമേറ്റത്. ലിയോ സഞ്ചരിച്ചിരുന്ന കാറിന്റെ പിന്‍വശത്ത് കാര്‍ ഇടിച്ച ശേഷം ഇറങ്ങി വന്ന് മുഖത്തിന് അടിക്കുകയായിരുന്നു. തൊടുപുഴ സ്വദേശി ജിജോ സെബാസ്റ്റ്യന്‍ ആണ് ക്രൂരമായി ആക്രമണം നടത്തിയത്. 

സംഭവം നടക്കുമ്പോള്‍ അത് വഴി പോകുകയായിരുന്ന ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് എന്‍ നഗരേഷ് കൂടെ ഉണ്ടായിരുന്ന പൊലീസുകാരനെ കൊണ്ട് പ്രതിയെ പിടിച്ചു മാറ്റി പൊലീസിനെ ഏല്‍പ്പിച്ചു. കാറിന്റെ താക്കോല്‍  ഉപയോഗിച്ചായിരുന്നു മര്‍ദ്ദനം.

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com