സംസ്കരിക്കാൻ കൊണ്ടുപോയ മാലിന്യത്തിൽ പിഞ്ചു കുഞ്ഞിന്റെ മൃതദേഹം; പ്ലാസ്റ്റിക് കവറിൽ കെട്ടിയ നിലയിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th June 2022 09:55 AM  |  

Last Updated: 06th June 2022 09:55 AM  |   A+A-   |  

Baby's body

പ്രതീകാത്മക ചിത്രം

 

കോട്ടയം: എറണാകുളത്തെ മാലിന്യ സംസ്കരണ പ്ലാന്റിലേക്ക് കൊണ്ടുപോയ പ്ലാസ്റ്റിക് മാലിന്യം നിറച്ച കൂടിനുള്ളിൽ ആൺകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. കോട്ടയം മെഡിക്കൽ‍ കോളജ് ആശുപത്രിയിൽ നിന്നുള്ള പ്ലാസ്റ്റിക് മാലിന്യത്തിനിടയിലാണു മൃതദേഹം കണ്ടെത്തിയത്. തൊഴിലാളികൾ മാലിന്യം വേർതിരിക്കുമ്പോഴാണ് കെട്ടിയ പ്ലാസ്റ്റിക് കവറിനുള്ളിൽ കുഞ്ഞിന്റെ മൃതദേഹം കണ്ടത്. 

കവറുകളുടെ ബാച്ച് നമ്പർ പരിശോധിച്ച്  മെഡിക്കൽ കോളജിൽ നിന്നു ശേഖരിച്ച മാലിന്യക്കവറിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് മാലിന്യം ശേഖരിച്ചു സംസ്കരിക്കുന്ന സർക്കാർ ഏജൻസിയായ കേരള എൻവയ്റോ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (കെഇഐഎൽ ) അധികൃതർ സ്ഥിരീകരിച്ചു. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് മെഡിക്കൽ കോളജ് സൂപ്രണ്ട് അറിയിച്ചു. 

ഈ വാർത്ത കൂടി വായിക്കൂ

ചക്രക്കസേരയിലിരുന്ന് പൊരുതി സി എ നേടി, യു എസ് കമ്പനിയിൽ ജോലി; സ്വപ്നങ്ങൾ ബാക്കിയാക്കി പ്രീതു വിടപറഞ്ഞു  

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ