സൈക്കിള്‍ ഓടിച്ച 8 വയസുകാരനെ തടഞ്ഞുനിര്‍ത്തി പീഡിപ്പിച്ചു; 55കാരന് 5 വര്‍ഷം കഠിന തടവ്

എട്ടുവയസുകാരനെ പീഡിപ്പിച്ച കേസില്‍ 55 കാരനായ ഇതരസംസ്ഥാന തൊഴിലാളിക്ക് തൃശ്ശൂര്‍ ഫാസ്റ്റ് ട്രാക് സ്‌പെഷ്യല്‍ കോടതി 5 വര്‍ഷം കഠിനതടവും 25000 രൂപ പിഴയും ശിക്ഷ വിധിച്ചു
കേസിലെ പ്രതി ഉമേഷ് യാദവ്‌
കേസിലെ പ്രതി ഉമേഷ് യാദവ്‌


തൃശൂര്‍:  എട്ടുവയസുകാരനെ പീഡിപ്പിച്ച കേസില്‍ 55 കാരനായ ഇതരസംസ്ഥാന തൊഴിലാളിക്ക് തൃശ്ശൂര്‍ ഫാസ്റ്റ് ട്രാക് സ്‌പെഷ്യല്‍ കോടതി 5 വര്‍ഷം കഠിനതടവും 25000 രൂപ പിഴയും ശിക്ഷ വിധിച്ചു.  ഉത്തര്‍പ്രദേശിലെ ഗോരഖ്പൂര്‍ സ്വദേശിയായ ഉമേഷ് യാദവിനെയാണ് പോക്‌സോ നിയമം 9, 10 വകുപ്പുകള്‍ പ്രകാരം ഫാസ്റ്റ് ട്രാക് കോടതി ജഡ്ജി ബിന്ദു സുധാകരന്‍ ശിക്ഷ വിധിച്ചത്. 

പിഴയടച്ചില്ലെങ്കില്‍ 3 മാസം കൂടി തടവുശിക്ഷ നീളുന്നതാണ്.  2018 ലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. പുതിയതായി പണിതു വരുന്ന കെട്ടിടത്തിലെ നിര്‍മ്മാണ തൊഴിലാളിയായിരുന്ന പ്രതി സമീപത്ത് സൈക്കിള്‍ ചവിട്ടിയിരുന്ന കുട്ടിയെ തടഞ്ഞ് നിര്‍ത്തി പീഡിപ്പിച്ചു എന്നാണ് പ്രോസിക്യൂഷന്‍ കേസ്.

വിചാരണ സമയം ഒളിവില്‍ പോയ പ്രതിയെ സംസ്ഥാനത്തു നിന്ന് അന്വേഷിച്ച് പോയ പൊലീസ് സംഘം  വിദഗ്ധമായി വലയിലാക്കി കോടതിയില്‍ ഹാജരാക്കി. മറ്റൊരു പോക്‌സോ കേസ്സില്‍ കര്‍ണ്ണാടക ജയിലിലായിരുന്ന പ്രതിയെ വിചാരണക്കായി കോടതിയില്‍ ഹാജരാക്കുകയായിരുന്നു.  പ്രോസിക്യൂഷന്‍ ഭാഗത്തു നിന്ന് 10 സാക്ഷികളെയും  10 രേഖകളും തെളിവില്‍ ഹാജരാക്കുകയുണ്ടായി.  2018 ല്‍ വടക്കാഞ്ചേരി പൊലീസിനു വേണ്ടി ഇന്‍സ്‌പെക്ടര്‍ രതീഷ്   അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ: കെ.പി. അജയ് കുമാര്‍. ഹാജരായി.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com