ലൈഫ് മിഷൻ കോഴക്കേസ്; സരിത്തിന്റെ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th June 2022 07:29 PM  |  

Last Updated: 10th June 2022 07:29 PM  |   A+A-   |  

sarith

സരിത്ത്/ ഫയല്‍ ചിത്രം

 

കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സരിത്തില്‍ നിന്ന് വിജിലൻസ് പിടിച്ചെടുത്ത ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു. തിരുവനന്തപുരം വിജിലൻസ് കോടതിയാണ് ഫോണ്‍ ഫോറൻസിക് ലാബിലേക്ക് അയച്ചത്. 

ലൈഫ് മിഷൻ കേസിലെ വിശദാംശങ്ങളെടുക്കാനാണ് ഫോണ്‍ കസ്റ്റഡിയിലെടുത്തത് എന്നാണ് വിജിലൻസിന്‍റെ വിശദീകരണം. 

അഴിമതി കേസിന്‍റെ അന്വേഷണത്തിലൂടെ സ്വപ്നയ്ക്ക് പിന്നിൽ ആരെന്ന് കണ്ടെത്തുകയാണ് ഫോണ്‍ പരിശോധനയിലൂടെ സർക്കാർ ലക്ഷ്യം. എന്നാല്‍, ലൈഫ് കേസിന്‍റെ സമയത്ത് ഉപയോഗിച്ച ഫോണല്ല വിജിലന്‍സ് കസ്റ്റഡിയിലെടുത്തതെന്നാണ് സരിത്ത് പറയുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

'നിങ്ങളാരും വിചാരിക്കുന്ന ആളല്ല ഞാന്‍; ഗെയിം മാറി, ചെറിയ കളിയല്ല'; ഷാജ് സ്വപ്‌നയോട്

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ