കള്ളൻ കോടതിയിൽ തന്നെ!; ആർഡിഒ കോടതിയിലെ തൊണ്ടിമുതൽ കവർന്നത് മുൻ സീനിയർ സൂപ്രണ്ട് 

സർവീസിൽ നിന്ന് വിരമിച്ച തിരുവനന്തപുരം സ്വദേശിയായ ഇയാൾ നിരീക്ഷണത്തിലാണ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: കോടതിയിൽ നിന്നും തൊണ്ടിമുതലായ സ്വർണം മോഷ്ടിച്ച ശേഷം മുക്കു പണ്ടം വച്ച മോഷ്ടാവിനെ കണ്ടെത്തി. കോടതിയിലെ ഉദ്യോഗസ്ഥൻ തന്നെയാണ് മോഷണത്തിന് പിന്നിലെന്നാണ് കണ്ടെത്തിയത്. തിരുവനന്തപുരം ആ‍ർഡിഒ കോടതിയിൽ നിന്നും നഷ്ടപ്പെട്ട സ്വർണം കണ്ടെത്താൻ നടത്തിയ അന്വേഷണമാണ് 2020ലെ സീനിയർ സൂപ്രണ്ടിൽ എത്തിയത്. സർവീസിൽ നിന്ന് വിരമിച്ച തിരുവനന്തപുരം സ്വദേശിയായ ഇയാൾ നിരീക്ഷണത്തിലാണ്.

തൊണ്ടിമുതലുകൾ അടങ്ങിയ പാക്കറ്റ് തുറന്ന് പരിശോധിച്ചപ്പോൾ ചില ആഭരണങ്ങൾ കണ്ട് പൊലീസിന് സംശയം തോന്നി. അപ്രൈസലിനെ കൊണ്ട് പരിശോധിച്ചപ്പോൾ സ്വർണത്തിന് പകരം മുക്കുപണ്ടം ആണ് കവറുകളിലെന്ന് മനസ്സിലായി. സ്വർണത്തിന് പകരം 250 ഗ്രാമിലധികം മുക്കുപണ്ടമാണ് കണ്ടെത്തിയത്. സീനിയർ സൂപ്രണ്ടുമാരോ ലോക്കറിന്റെ താക്കോൽ സൂക്ഷിക്കുന്ന സ്ഥലമറിവുന്ന മറ്റോരാ ആണ് സ്വർണമെടുത്തിരിക്കുന്നതെന്നായിരുന്നു പൊലീസ് സംശയം. 

110 പവൻ സ്വർണവും 140 ഗ്രാം വെള്ളിയും 47000 രൂപയുമാണ് മോഷ്ടിച്ചത്. 2010 മുതൽ 2019 വരെ കോടതിയിലേക്കെത്തിയ സ്വർണമാണ് മോഷണം പോയത്. 2017 മുതൽ 2021 ഫെബ്രുവരിയുള്ള തൊണ്ടി മുതൽ ഓഡിറ്റ് നടത്തിയ എജി എല്ലാം സുരക്ഷിതമെന്ന റിപ്പോർട്ടാണ് നൽകിയത്. അതിനാൽ എജി ഓഡിറ്റിന് ശേഷം മോഷണം നടക്കാനാണ് സാധ്യതയെന്നാണ് പൊലീസ് കരുതുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com