ഇന്ന് കാലവർഷം കനത്തേക്കില്ല, തീരമേഖലയിൽ ശക്തമായ കാറ്റിന് സാധ്യത; മത്സ്യബന്ധനത്തിന് വിലക്ക്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th June 2022 07:05 AM  |  

Last Updated: 13th June 2022 07:05 AM  |   A+A-   |  

rain

ഫയല്‍ ചിത്രം

 

തിരുവനന്തപുരം; സംസ്ഥാനത്ത് ഇന്നും കാലവർഷം കനക്കാൻ സാധ്യതയില്ലെന്ന് കാലാവസ്ഥ വകുപ്പിന്‍റെ അറിയിപ്പ്. അ‍ഞ്ച് ദിവസം മഴ തുടരുമെന്നാണ് പ്രവചനമെങ്കിലും ഇന്ന് പ്രത്യേക മഴ മുന്നറിയിപ്പുകളൊന്നും പ്രഖ്യാപിച്ചിട്ടില്ല. അതേസമയം കേരള - ലക്ഷദ്വീപ് - കർണാടക  തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

കർണാടക തീരത്ത് 12 മുതൽ 16 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല, ലക്ഷദ്വീപ്  തീരത്ത് 13 ന് മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല. കേരള - ലക്ഷദ്വീപ് - കർണാടക തീരങ്ങളിൽ ഈ ദിവസങ്ങളിൽ  മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ പ്രദേശങ്ങളിൽ മൽസ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.

ഈ വാര്‍ത്ത കൂടി വായിക്കാം 

പ്രതിഷേധം വകവയ്ക്കാതെ മുഖ്യമന്ത്രി; പിണറായി വിജയൻ ഇന്ന് കണ്ണൂരിൽ; കനത്ത സുരക്ഷ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ