ദൈവനാമത്തില്‍ സത്യപ്രതിജ്ഞ; ഉമാ തോമസ് ഇനി നിയമസഭാംഗം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th June 2022 02:51 PM  |  

Last Updated: 15th June 2022 02:51 PM  |   A+A-   |  

UMA_THOMAS

ഉമാ തോമസ് സത്യപ്രതിജ്ഞ ചെയ്യുന്നു

 

തിരുവനന്തപുരം: ഉമാ തോമസ് നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. സ്പീക്കറുടെ ചേംബറിലായിരുന്നു സത്യപ്രതിജ്ഞ. നിയമസഭ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന കവിതാ ഉണ്ണിത്താന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലായിരുന്നു തൃക്കാക്കരയില്‍ നിന്ന് വിജയിച്ചെത്തിയ ഉമാ തോമസിന്റെ സത്യ പ്രതിജ്ഞ. പി ടി തോമസിന്റെ നിലപാടുകളുടെയും വികസന നയത്തിന്റെയും തുടര്‍ച്ചായായി പ്രവര്‍ത്തിക്കുമെന്ന് ഉമാ തോമസ് പറഞ്ഞു. 

സ്പീക്കര്‍ എം ബി രാജേഷ്, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല, എറണാകുളം ഡിസിസി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസ് എന്നിവരും യുഡിഎഫ് കക്ഷി നേതാക്കളും എംഎല്‍എമാരും ഉമാ തോമസിന്റെ മക്കളായ വിഷ്ണു, വിവേക് എന്നിവരും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു.

എംഎല്‍എ ഹോസ്റ്റലില്‍ പി ടി തോമസ് താമസിച്ചിരുന്ന 403-ാം നമ്പര്‍ മുറിയില്‍ നിന്നാണ് ഉമ നിയമസഭയിലേക്ക് എത്തിത്. പി ടി ഉപയോഗിച്ച ഷോളും കയ്യില്‍ കരുതിയിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കാം ആ നോട്ടീസിലുള്ളത് സര്‍ക്കാരിന്റെ അഭിപ്രായമല്ല; എസ്എച്ചഒയെ മാറ്റി; വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ്

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ